ജയ്പൂര്‍ : രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ അജ്ഞാത സംഘം വൃദ്ധയേയും ചെറുമകനെയും കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്നു. ധാപുദേവി (62), ചെറുമകന് നരേന്ദ്ര (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷം വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും കവര്‍ന്ന് സംഘം കടന്നുകളയുകയായിരുന്നു. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എ നാരായണ്‍ ബെനിവാളിന്റെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സൂചകമായി മരിച്ചവരുടെ മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.