മസ്കത്ത്: ഒമാൻ സായുധസേനാ ദിനത്തിന്റെ ഭാഗമായി ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരീഖ് അൽ ബർക്ക കൊട്ടാരത്തിൽ വിരുന്നൊരുക്കി. ശനിയാഴ്ച രാത്രി നടന്ന വിരുന്നിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, ചില മന്ത്രിമാർ, സുൽത്താൻ സായുധ സേന (എസ്.എ.എഫ്), റോയൽ ഒമാൻ പോലീസ് കമാൻഡർമാർ മുതിർന്ന സൈനിക, സിവിൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ സായുധ സേനാ ദിനത്തിന് പൊതു പരിപാടികൾ ഉണ്ടായിരുന്നില്ല. നേരത്തെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ് സുൽത്താൻ ഹൈതം ബിൻ താരിക്കിന് ആശംസകൾ അറിയിച്ചിരുന്നു. എല്ലാവർഷവും ഡിസംബർ 11ന് ആണ് സായുധ സേനാദിനം ആചരിക്കുന്നത്.