• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുഎസിൽ എയർ ഷോയ്‌ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; 6 മരണമെന്ന് സൂചന

by Web Desk 04 - News Kerala 24
November 13, 2022 : 11:34 am
in News, World
Reading Time: 1 min read
0
A A
0
യുഎസിൽ എയർ ഷോയ്‌ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; 6 മരണമെന്ന് സൂചന

ഡാലസ് ∙ യുഎസിലെ ഡാലസ് എക്‌സിക്യുട്ടിവ് വിമാനത്താവളത്തിൽ ശനിയാഴ്‍ച എയർ ഷോയ്‌ക്കിടെ വിമാനാപകടം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ബോയിങ് ബി-17 ബോംബർ വിമാനവും ബെൽ പി -63 കിങ് കോബ്ര എന്ന ചെറുവിമാനവുമാണ് കൂട്ടിയിടിച്ചത്. ‘മെമ്മോമറേറ്റീവ് എയർഫോഴ്‌സ് വിങ്‌സ് ഓവർ ഡാലസ്’ എന്ന പരിപാടിക്കിടെ ശനിയാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

നിയന്ത്രണംവിട്ട ബെൽ പി -63 കിങ് കോബ്ര, ബോയിങ് ബി-17 ബോംബർ വിമാനത്തിൽ ഇടിച്ചു കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നു. അപകടസമയത്ത് ഇരുവിമാനങ്ങളിലായി ആറുപേർ ഉണ്ടായിരുന്നതായും അവരെല്ലാം മരിച്ചതായി സംശയിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. എത്രപേർ അപകടത്തിൽപെട്ടുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചില്ല. ഒരേ സമയം നിരവധി വിമാനങ്ങൾ പറക്കുന്നുണ്ടായിരുന്നു. പശ്ചാത്തലത്തിൽ ദേശഭക്തി ഗാനം മുഴങ്ങുന്നതും കേൾക്കാം.

എയര്‍ഷോയിലെ കമന്‍റേറ്റര്‍ ഓരോ വിമാനങ്ങളുടെയും പ്രാധാന്യം വിവരിക്കുമ്പോഴാണ് അപ്രതീക്ഷിത അപകടം ഉണ്ടായത്. ഹൃദയഭേദകമെന്നാണ് വിമാനാപകടത്തെ ഡാലസ് മേയർ എറിക് ജോൺസൺ  വിശേഷിപ്പിച്ചത്. കൂട്ടിയിടിയുടെ കാരണം അവ്യക്തമാണെന്നും അന്വേഷണം നടത്തുമെന്നും എറിക് ജോൺസൺ ട്വീറ്റ് ചെയ്‌തു. ആളുകൾ ഭീതിയോടെ നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം.

യുഎസ് കമ്പനിയായ ബെൽ ക്രാഫ്റ്റ് നിർമിച്ച യുദ്ധവിമാനമായ കിങ് കോബ്ര സോവിയറ്റ് സേനയാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ  ജർമനിക്കെതിരെ ബോംബ് ആക്രമണത്തിന് ഉപയോഗിച്ചിരുന്ന നാല് എൻജിൻ ബോംബറാണ് ബി-17. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.2019 ഒക്ടോബർ രണ്ടിന് യുഎസിലെ വിൻഡ്സർ ലോക്‌സിലെ വിമാനത്താവളത്തിൽ ബി-17 വിമാനം അപകടത്തിൽപെട്ട് ഏഴ് പേർ മരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാണിക്കവഞ്ചി മോഷണം; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

Next Post

കടയിൽ വിൽക്കാൻ സൂക്ഷിച്ച ഇറച്ചിയിൽ കടിച്ച് തെരുവ് പട്ടികൾ, പ്രതിഷേധവുമായി നാട്ടുകാർ, സംഭവം തൃശൂരിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടയിൽ വിൽക്കാൻ സൂക്ഷിച്ച ഇറച്ചിയിൽ കടിച്ച് തെരുവ് പട്ടികൾ, പ്രതിഷേധവുമായി നാട്ടുകാർ, സംഭവം തൃശൂരിൽ

കടയിൽ വിൽക്കാൻ സൂക്ഷിച്ച ഇറച്ചിയിൽ കടിച്ച് തെരുവ് പട്ടികൾ, പ്രതിഷേധവുമായി നാട്ടുകാർ, സംഭവം തൃശൂരിൽ

കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്തു; നാലംഗ സംഘം കവർന്നത് 29,000 രൂപ

കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്തു; നാലംഗ സംഘം കവർന്നത് 29,000 രൂപ

അതിജീവിതയുടെ കയ്യിൽ കയറിപ്പിടിച്ചു, ദൃശ്യം പകർത്തി: എഎസ്‌ഐക്കെതിരെ വീണ്ടും കേസ്

അതിജീവിതയുടെ കയ്യിൽ കയറിപ്പിടിച്ചു, ദൃശ്യം പകർത്തി: എഎസ്‌ഐക്കെതിരെ വീണ്ടും കേസ്

ഇ‍ഞ്ചിയിലും മായം!; ഇതെങ്ങനെ തിരിച്ചറിയാം?

ഇ‍ഞ്ചിയിലും മായം!; ഇതെങ്ങനെ തിരിച്ചറിയാം?

വിയർപ്പുനാറ്റമകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും; അറിയാം ചെറുനാരങ്ങയുടെ വലിയ ഗുണങ്ങള്‍…

വിയർപ്പുനാറ്റമകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും; അറിയാം ചെറുനാരങ്ങയുടെ വലിയ ഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021