തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തരൂർ മൽസരിക്കുകയാണെങ്കിൽ മനസാക്ഷി വോട്ട് ചെയ്യാൻ പറയുമെന്ന് നേരത്തെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു . എന്നാൽ കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും തരൂരിനെതിരെ രംഗത്തെത്തിയിരുന്നു . ഗാന്ധി കുടുബം നിശ്ചയിക്കുന്ന ആളെ പിന്തുണക്കുമെന്നാണ് കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കിയത്. അതേസമയം തരീർ നാമ നിർദേശ പത്രിക സമർപ്പിക്കുന്നുണ്ട്. മല്ലികാർജുൻ ഖാർഗെയും പത്രിക നൽകും. മല്ലികാർജുൻ ഖാർഗെ ആകും ഗാന്ധി കുടുംബം പിന്തുണക്കുന്ന സ്ഥാനാർഥി