• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബി.ജെ.പി ആഗ്രഹിക്കുന്നത് പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയം; അതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് കനയ്യ കുമാർ

by Web Desk 04 - News Kerala 24
May 15, 2024 : 3:18 pm
in India, News
Reading Time: 1 min read
0
A A
0
ബി.ജെ.പി ആഗ്രഹിക്കുന്നത് പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയം; അതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് കനയ്യ കുമാർ

ന്യൂഡൽഹി: ഏകാധിപത്യവും പ്രതിപക്ഷ പാർട്ടികളെ തുടച്ചുനീക്കാനുള്ള ബി.ജെ.പിയുടെ നീക്കവുമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കനയ്യ കുമാർ. വടക്കു കിഴക്കൻ ഡൽഹിയിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാണ് കനയ്യ കുമാർ. ബി.ജെ.പിയുടെ ഏകാധിപത്യം തടയുന്നതിനാണ് പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഇൻഡ്യ സഖ്യം രൂപവത്കരിച്ചതെന്നും ദ വയറിനു നൽകിയ അഭിമുഖത്തിൽ കനയ്യ കുമാർ വ്യക്തമാക്കി.

​”ഈ തെരഞ്ഞെടുപ്പിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏകാധിപത്യം വളർത്തുവരുന്നതാണ്. ജനാധിപത്യത്തെ സ്നേഹിക്കുന്ന, സമാധാന കാംക്ഷികളായ, നീതിയോട് ആഭിമുഖ്യമുള്ള, രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ബി.ജെ.പി പ്രതിപക്ഷത്തെ തുടച്ചു നീക്കാൻ ശ്രമിക്കുന്നത് വലിയ പ്രശ്നമാണ്. പ്രതിപക്ഷമില്ലാത്ത ഒരു രാഷ്ട്രീയമാണ് ബി.ജെ.പിക്ക് വേണ്ടത്. അതുകൊണ്ടാണ് ബി.ജെ.പിക്കെതിരെ ഇൻഡ്യ സഖ്യം ഉയർന്നുവന്നത്.”-കനയ്യ കുമാർ പറഞ്ഞു.

ജെ.എൻ.യുവിലെ തീപ്പൊരി നേതാവ് എന്ന നിലയിൽ ഒരുകാലത്ത് വലിയ വാർത്തയായിരുന്ന കനയ്യ 2018ൽ സി.പി.എമ്മിൽ ചേർന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസാരായ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചുവെങ്കിലും ബി.ജെ.പിയുടെ ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടു. 2021ൽ കനയ്യ സി.പി.എം വിട്ട് കോൺഗ്രസിലെത്തി.

ഡൽഹിയിൽ എ.എ.പിയും കോൺഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആകെയുള്ള ഏഴ് ലോക്സഭ സീറ്റുകളിൽ നാ​ലെണ്ണത്തിൽ എ.എ.പിയും മൂന്നെണ്ണത്തിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. വടക്കു കിഴക്കൻ ഡൽഹിയിൽ പുറത്തുനിന്നുള്ള ഒരാളെയാണ് മത്സരിപ്പിക്കുന്നത് എന്ന വടക്കു കിഴക്കൻ ഡൽഹി എം.പി മനോജ് തിവാരിയുടെ ആരോപണത്തിനും കനയ്യ മറുപടി നൽകി. ”മനോജ് തിവാരിയും ബിഹാറുകാരനാണ്. ഗുജറാത്തിലാണ് ജനിച്ചതെങ്കിലും യു.പിയിലെ വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത്. അതിനാൽ അത്തരത്തിലുള്ള ആരോപണങ്ങൾ വിലപ്പോകില്ലെന്നും കനയ്യ കുമാർ പറഞ്ഞു. കഴിഞ്ഞ തവണ ഒറ്റക്കു തെരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാൽ ഇത്തവണ പ്രതിപക്ഷ സഖ്യത്തിന്റെ കീഴിൽ ഒന്നിച്ചാണ്. ഇതാണ് രണ്ടു തെരഞ്ഞെടുപ്പുകളും തമ്മിലുള്ള വ്യത്യാസമെന്നും കനയ്യ കൂട്ടിച്ചേർത്തു. മുൻ പ്രസിഡന്റ് അരവിന്ദർ സിങ് ലാവ്‍ലി രാജിവെച്ചതിനെ തുടർന്നാണ് കനയ്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. എ.എ.പിയുമായുള്ള സഖ്യത്തെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എമാരായ രാജ്കുമാർ ചൗഹാൻ, നീരജ് ബസോയ, നസീബ് സിങ് എന്നിവരും ബി.ജെ.പിയിൽ ചേർന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവവധുവിന്റെ പരാതിയിൽ യഥാസമയം കേസെടുക്കാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

Next Post

സ്വയം വെടിയുതിർത്ത് സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വയം വെടിയുതിർത്ത് സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

സ്വയം വെടിയുതിർത്ത് സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

ദുരൂഹതകളുമായി നെടുമ്പറമ്പില്‍ NEDSTAR – പത്തോളം കമ്പനികളിലൂടെ കോടികള്‍ ഒഴുകും

ദുരൂഹതകളുമായി നെടുമ്പറമ്പില്‍ NEDSTAR - പത്തോളം കമ്പനികളിലൂടെ കോടികള്‍ ഒഴുകും

മത്സ്യ വരൾച്ച: പാക്കേജ് അനുവദിക്കണമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി

മത്സ്യ വരൾച്ച: പാക്കേജ് അനുവദിക്കണമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി

ലേബർഫെഡിന്റേത് തൊഴിലാളി സൗഹൃദ പദ്ധതികളെന്ന് വി.എൻ. വാസവൻ

ലേബർഫെഡിന്റേത് തൊഴിലാളി സൗഹൃദ പദ്ധതികളെന്ന് വി.എൻ. വാസവൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021