• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഭരണഘടനാപദവി വഹിക്കാൻ യോ​ഗ്യനല്ല’, തമിഴ്നാട് ​ഗവർണറെ മാറ്റണമെന്ന് പ്രതിപക്ഷ എംപിമാർ, രാഷ്ട്രപതിക്ക് കത്തയച്ചു

by Web Desk 06 - News Kerala 24
November 9, 2022 : 12:47 pm
in India, News
0
A A
0
‘ഭരണഘടനാപദവി വഹിക്കാൻ യോ​ഗ്യനല്ല’, തമിഴ്നാട് ​ഗവർണറെ മാറ്റണമെന്ന് പ്രതിപക്ഷ എംപിമാർ, രാഷ്ട്രപതിക്ക് കത്തയച്ചു

ചെന്നൈ : തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ. തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയായിരുന്നു. കത്തിൽ എംപിമാരും ഒപ്പു വച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു.

ഗവർണർ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ഗവർണർ ജനങ്ങളുടെ ആഗ്രഹത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു. സർക്കാർ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്നും ഭരണഘടനാ പദവി നിർവഹിക്കാൻ യോഗ്യനല്ല എന്ന് ഗവർണർ തെളിയിച്ചുവെന്നും ഇവർ ആരോപിക്കുന്നു.

കേരളത്തിലേതിന് സമാനമായി ചാൻസലർ പദവിയിൽ നിന്ന് ​ഗവർണറെ നീക്കുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ പാസാക്കിയിട്ടുണ്ട്. വൈസ്ചാൻസലർമാരെ നിയമിക്കുന്ന സർച്ച് കമ്മിറ്റിയിലെ മാറ്റം വരുത്തുന്ന ബിൽ, നീറ്റ്  ബിൽ അടക്കം 20 ബില്ലുകളാണ് കഴിഞ്ഞ ഒരു വർഷത്തോളമായി ​ഗവർണർ ഒപ്പിടാതെ താമസിപ്പിക്കുന്നത്. ഇതിന് പുറമെ മതനിരപേക്ഷതയ്ക്ക് എതിരായ പ്രസ്താവനകളും തുടർച്ചായി ​ഗവർണർ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്ടിലെ ഭരണ കക്ഷിയായ ഡിഎംകെയിലെ എംപിമാർ, ഡിഎംകെ സഖ്യകക്ഷികളിലെ എംപിമാർ അടക്കം 57 എം പിമാർ രാഷ്ട്രപതിക്ക് കത്തയച്ചത്. ഉടനടി ​ഗവർണറെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ആവശ്യം.

അതേസമയം കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനിച്ചു. ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സ‍ർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സ‍ർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട, അരക്കോടിയോളം രൂപയുടെ സ്വർണം പിടികൂടി

Next Post

ഇലോണ്‍ മസ്കിന്‍റെ ആസ്തി കുത്തനെ ഇടിഞ്ഞു; കാരണമായത് ട്വിറ്റര്‍ വാങ്ങിയത്.?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്

ഇലോണ്‍ മസ്കിന്‍റെ ആസ്തി കുത്തനെ ഇടിഞ്ഞു; കാരണമായത് ട്വിറ്റര്‍ വാങ്ങിയത്.?

‘എൽദോസിനെ ഫോണില്‍ കിട്ടുന്നില്ല’; പാര്‍ട്ടി സ്ത്രീപക്ഷത്ത്, എംഎല്‍എയുടെ വിശദീകരണം കേള്‍ക്കുമെന്ന് സതീശന്‍

'ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റിയാല്‍ സർവകലാശാലകള്‍ കമ്മ്യൂണിസ്റ്റ് വത്കരിക്കും, നിയമത്തെ എതിര്‍ക്കും'

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

ഗവർണറുടെ ചാൻസലർ പദവി മാറ്റാൻ ഓർഡിനൻസ്;വിദ്യാഭ്യാസ വിദഗ്ധരെ പരിഗണിക്കും,ഓർഡിനൻസ് ബിൽ ആകാൻ ഗവർണർ ഒപ്പിടണം

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഗവർണറാണ് ശരിയെന്ന് പറയാൻ യുഡിഎഫ് തയ്യാറാകണം, കേരള സർക്കാരിനെ പിൻവാതിൽ വഴി പുറത്താക്കില്ല: എംടി രമേശ്

ഗവർണറാണ് ശരിയെന്ന് പറയാൻ യുഡിഎഫ് തയ്യാറാകണം, കേരള സർക്കാരിനെ പിൻവാതിൽ വഴി പുറത്താക്കില്ല: എംടി രമേശ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021