• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല: വി.‌‍ഡി.സതീശൻ

by Web Desk 04 - News Kerala 24
January 3, 2023 : 5:04 pm
in Kerala, News
Reading Time: 1 min read
0
A A
0
സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല: വി.‌‍ഡി.സതീശൻ

കൊച്ചി∙ സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.‌‍ഡി.സതീശൻ. ‘‘ഭരണഘടനയെ അവഹേളിച്ചതു കൊണ്ടാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് മന്ത്രിസ്ഥാനം രാജിവച്ചത്?’’– അദ്ദേഹം ചോദിച്ചു.

‘‘രാജി വയ്ക്കാന്‍ ഇടയായത് ഭരണഘടനയെ ഇടിച്ച് താഴ്ത്തിയുള്ള പ്രസംഗമാണ്. ആ പ്രസംഗം അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രസംഗം നടത്തിയ ആള്‍ വീണ്ടും മന്ത്രിയാകുന്നതിന്റെ യുക്തി എന്താണ്?. മുഖ്യമന്ത്രി അറിയാതെയല്ല സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. സജി ചെറിയാന്‍ രാജിവച്ച സാഹചര്യത്തില്‍ നിന്നും എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രസംഗത്തിലെ അഭിപ്രായത്തോട് സിപിഎം യോജിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ സിപിഎമ്മും ആര്‍എസ്എസിന്റെ ലൈന്‍ തന്നെയാണെന്ന് വിലയിരുത്തേണ്ടി വരും. അസാധാരണമായ സഹചര്യത്തില്‍ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാര്‍മികവും തെറ്റുമാണ്’’– അദ്ദേഹം പറഞ്ഞു.

‘‘വിവാദ പ്രസംഗത്തിന് ശേഷവും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. എന്നിട്ടും മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനെ എതിര്‍ക്കുന്നതിനൊപ്പം നിയമപരമായി വഴികളും യുഡിഎഫ് തേടും. എല്ലാ കാര്യങ്ങളിലും ഗവര്‍ണറും സര്‍ക്കാരും വിയോജിപ്പുകള്‍ പറയുകയും ഒടുവില്‍ ഒന്നിച്ച് ചേരുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കണ്ടിട്ടുള്ളത്. ഇവര്‍ രണ്ടു പേരെയും യോജിപ്പിക്കാനുള്ള ഇടനിലക്കാരുണ്ട്. ഇതില്‍ ബിജെപി നേതാക്കളുടെയും പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്തുനിന്ന് ആരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെറ്റായ പുസ്‌തകങ്ങൾ ഭരിക്കുന്ന കാലം: സച്ചിദാനന്ദൻ

Next Post

‘അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല’: പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല’: പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്

‘അഞ്ജലിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളില്ല’: പീഡനാരോപണം തള്ളി പോസ്റ്റ്‌മോ‌ർട്ടം റിപ്പോർട്ട്

‘ഓപ്പറേഷന്‍ ഹോളിഡേ’: ഭക്ഷണത്തിൽ പാറ്റ, ഹോട്ടൽ പൂട്ടിച്ചു; സംസ്ഥാനത്ത് പരിശോധന

‘ഓപ്പറേഷന്‍ ഹോളിഡേ’: ഭക്ഷണത്തിൽ പാറ്റ, ഹോട്ടൽ പൂട്ടിച്ചു; സംസ്ഥാനത്ത് പരിശോധന

യാത്രാ സൗകര്യമില്ല; എംഎൽ‌എയ്ക്ക് പരാതി നൽകി 12കാരി: പിന്നാലെ കാറിടിച്ച് മരിച്ചു

യാത്രാ സൗകര്യമില്ല; എംഎൽ‌എയ്ക്ക് പരാതി നൽകി 12കാരി: പിന്നാലെ കാറിടിച്ച് മരിച്ചു

‘81 കോടി ജനങ്ങളുടെ റേഷൻ വെട്ടിക്കുറച്ചു; ഇതാണോ മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം’

‘81 കോടി ജനങ്ങളുടെ റേഷൻ വെട്ടിക്കുറച്ചു; ഇതാണോ മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം’

‘ഒവൈസി ബിജെപിയുടെ ബി ടീമാകും; വോട്ടർമാരെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്’

‘ഒവൈസി ബിജെപിയുടെ ബി ടീമാകും; വോട്ടർമാരെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021