• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖത്തെ കറുത്ത പാടുകളെയും ചുളിവുകളെയും മാറ്റാന്‍ ഓറഞ്ചിന്‍റെ തൊലി ഇങ്ങനെ ഉപയോഗിക്കാം

by Web Desk 04 - News Kerala 24
June 23, 2024 : 8:05 am
in Kerala, News
0
A A
0
മുഖത്തെ കറുത്ത പാടുകളെയും ചുളിവുകളെയും മാറ്റാന്‍ ഓറഞ്ചിന്‍റെ തൊലി ഇങ്ങനെ ഉപയോഗിക്കാം

ഓറഞ്ച്‌ കഴിക്കാന്‍ നമുക്ക്‌ എല്ലാവര്‍ക്കും ഇഷ്ടമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖത്തെ ചുളിവുകളെ തടയാനും മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനുമെല്ലാം ഓറഞ്ച് തൊലി സഹായിക്കും. ഇതിനായി ഓറഞ്ചിന്‍റെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തിൽ സൂക്ഷിക്കുക. ശേഷം ഇത് ഉപയോഗിച്ച് പല തരം ഫേസ് പാക്കുകള്‍ തയ്യാറാക്കാം.

അത്തരത്തില്‍ ചില ഫേസ് പാക്കുകളെ പരിചയപ്പെടാം:

1. ഓറഞ്ച്‌ തൊലി, മഞ്ഞള്‍

ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിച്ചതിലേയ്ക്ക് രണ്ട്‌ നുള്ള്‌ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് റോസ്‌ വാട്ടര്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. അതിന്‌ ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
2. ഓറഞ്ച് തൊലി, തൈര്

ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും മാറാനും മുഖം
തിളങ്ങാനും സഹായിക്കും.

3. ഓറഞ്ച് തൊലി, പഞ്ചസാര

മൂന്ന് ടീസ്പൂണ്‍ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും.

4. ഓറഞ്ച് തൊലി, മുള്‍ട്ടാണിമിട്ടി

ഒരു വലിയ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ ഒരു വലിയ സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും സമം റോസ് വാട്ടറും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സും മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മടങ്ങി

Next Post

10-ാക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം, മികച്ച ശമ്പളം; വിവിധ തസ്തികകളിൽ ഇന്ത്യൻ എംബസിയിൽ ജോലി, അവസരം സൗദിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
10-ാക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം, മികച്ച ശമ്പളം; വിവിധ തസ്തികകളിൽ ഇന്ത്യൻ എംബസിയിൽ ജോലി, അവസരം സൗദിയിൽ

10-ാക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം, മികച്ച ശമ്പളം; വിവിധ തസ്തികകളിൽ ഇന്ത്യൻ എംബസിയിൽ ജോലി, അവസരം സൗദിയിൽ

വിവാഹേതര ബന്ധങ്ങൾ കൂടുന്നു, ഇത് കുടുംബങ്ങള്‍ ശിഥിലമാക്കുന്നു, തിക്തഫല അനുഭവം കുട്ടികൾക്ക്: വനിതാ കമ്മിഷൻ

വിവാഹേതര ബന്ധങ്ങൾ കൂടുന്നു, ഇത് കുടുംബങ്ങള്‍ ശിഥിലമാക്കുന്നു, തിക്തഫല അനുഭവം കുട്ടികൾക്ക്: വനിതാ കമ്മിഷൻ

ഇപി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച്ച; ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം, പിണറായിയെ മാറ്റില്ലെന്നും എംവി ഗോവിന്ദൻ

ഇപി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച്ച; ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം, പിണറായിയെ മാറ്റില്ലെന്നും എംവി ഗോവിന്ദൻ

റോഡിൽവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടൽ

റോഡിൽവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടൽ

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021