• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിന് 2,500ലധികം വിഭവങ്ങള്‍; അമ്പരപ്പിക്കും ആനന്ദ് അംബാനി വിവാഹം

by Web Desk 06 - News Kerala 24
February 28, 2024 : 10:18 am
in India, News
Reading Time: 1 min read
0
A A
0
വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിന് 2,500ലധികം വിഭവങ്ങള്‍; അമ്പരപ്പിക്കും ആനന്ദ് അംബാനി വിവാഹം

അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ ആനന്ദ് അംബാനിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നതാണ്. രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ വിവാഹം, അതിന്‍റെ ആഡംബരങ്ങളൊക്കെയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് പറയാം. ഓരോ ദിവസവും വിവാഹത്തെ കുറിച്ചുള്ള വ്യത്യസ്തമായതും, രസകരമായതുമായ റിപ്പോര്‍ട്ടുകളാണ് വരുന്നത്. വിവാഹത്തിന് മുമ്പായി ‘പ്രീ-വെഡിംഗ്’ ആഘോഷങ്ങള്‍ നടത്തുന്നത് ഇന്ന് ട്രെൻഡാണ്. പ്രത്യേകിച്ച് സമ്പന്ന കുടുംബങ്ങളില്‍. പാട്ടും, നൃത്തവും, സദ്യയും, വിവിധ പരിപാടികളുമെല്ലാമായി വിവാഹത്തോളം തന്നെ കെങ്കേമമായിരിക്കും മിക്കപ്പോഴും പ്രീ-വെഡിംഗ് ആഘോഷങ്ങളും.

പല സമുദായക്കാരിലും വിവാഹത്തിന് മുമ്പ് നടത്തുന്ന ചില ആചാരങ്ങളുടെ ഭാഗമായും പ്രീ-വെഡിംഗ് ആഘോഷങ്ങള്‍ നടക്കാറുണ്ട്. ആനന്ദ് അംബാനി- രാധിക മര്‍ച്ചന്‍റ് വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന പ്രീ വെഡിംഗ് ആഘോഷത്തിലെ ഭക്ഷണവിശേഷങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന പരിപാടിയില്‍ ഗംഭീരമായ സദ്യയാണ് ഒരുക്കുന്നതത്രേ. ക്ഷണിക്കപ്പെട്ട അതിഥികളാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുക. ഇവര്‍ക്കെല്ലാം ഭക്ഷണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കുള്ള ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് നേരത്തെ ‘ഹോസ്പിറ്റാലിറ്റി ടീമി’നെ അറിയിക്കാമത്രേ. ഇതിന് അനുസരിച്ച് ഇവര്‍ തയ്യാറായിരിക്കും.

അതിഥികളുടെ ഡയറ്റും കാര്യങ്ങളുമെല്ലാം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ തയ്യാറെടുപ്പും ഇവര്‍ കരുതുന്നുണ്ട്. 25ലധികം വിദഗ്ധരായ ഷെഫുമാരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുങ്ങുന്നത്. ഇവര്‍ ജാംനഗറിലേക്ക് നേരത്തെ തന്നെ വിമാനമാര്‍ഗം എത്തുമത്രേ. ഇൻഡോറി ഫുഡിന് അല്‍പം പ്രാധാന്യം കൂടുതല്‍ നല്‍കുമെന്നാണ് അറിയുന്നത്. ഇതിന് പുറമെ പാര്‍സി, തായ്, മെക്സിക്കൻ, ജാപ്പനീസ് എന്നിങ്ങനെ വൈവിധ്യങ്ങള്‍ വേറെയും. ഏഷ്യൻ വിഭവങ്ങളെല്ലാം നേരത്തേ തന്നെ മെനുവിലുണ്ട്.

മൂന്ന് ദിവസം കൊണ്ട് 2,500 ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീട് ആവര്‍ത്തിക്കില്ല. എല്ലാം പുതിയ വിഭവങ്ങളായിരിക്കും. അതായത് 2,500 വിഭവങ്ങള്‍ എന്ന് പറയുമ്പോള്‍ ഓരോന്നും പുതിയതും പ്രത്യേകവും ആയിരിക്കുമെന്ന്.  ബ്രേക്ക്ഫാസ്റ്റ് തന്നെ എഴുപതോളം ഓപ്ഷനുണ്ടായിരിക്കുമത്രേ. ലഞ്ചിന് 250ലധികം ഓപ്ഷനുകള്‍. അത്രയും തന്നെ ഡ‍ിന്നറിനും. അതിഥികളുടെ താല്‍പര്യമനുസരിച്ച് വീഗൻ വിഭവങ്ങളും ധാരാളമായി കാണും. ‘മിഡ്നൈറ്റ് സ്നാക്സ്’ വരെ ഇവിടെ ഇവര്‍ അതിഥികള്‍ക്കായി തയ്യാറാക്കുന്നുണ്ട് എന്നതാണ്.

മൂന്ന് ദിവസം കൊണ്ട് ആകെ അഞ്ചോളം പരിപാടികളാണത്രേ പ്രീ-വെഡിംഗ് ആഘോഷത്തില്‍ നടത്തുക. ആയിരം അതിഥികളാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ബില്‍ ഗേറ്റ്സ് അടക്കമുള്ള പ്രമുഖര്‍ ഈ ലിസ്റ്റിലുള്‍പ്പെടുന്നു. പോയ വര്‍ഷം ആദ്യമാണ് ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹനിശ്ചയം നടന്നത്. വിവാഹപൂര്‍വ പരിപാടികള്‍ ഇങ്ങനെയാണെങ്കില്‍ വിവാഹം എന്തായിരിക്കും എന്ന കൗതുകമാണ് ഏവര്‍ക്കും ഇപ്പോഴുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്യമൃഗശല്യത്തിന് പരിഹാരം വേണം: ഡീന്‍ കുര്യാക്കോസിന്റെ നിരാഹാര സമരം രണ്ടാം ദിവസം

Next Post

സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, 200 യൂണിറ്റ് വൈദ്യുതി ഫ്രീ; മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി തുടങ്ങി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടം ; സിലിണ്ടറുകൾ നിമയവിരുദ്ധമായി സൂക്ഷിച്ചുവെന്ന് കണ്ടെത്തൽ

സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, 200 യൂണിറ്റ് വൈദ്യുതി ഫ്രീ; മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി തുടങ്ങി

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

വന്യമൃഗങ്ങളുടെ ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5ലക്ഷം രൂപ നഷ്ടപരിഹാരം, ബന്ധുവിന് ജോലി: മമത ബാനർജി

‘എല്ലാ കോൺഗ്രസുക്കാർക്കും തരൂരിന്‍റെ പരിപാടില്‍ പങ്കെടുക്കാം’; അതിൻ്റെ പേരിൽ നടപടി ഉണ്ടാകില്ലെന്ന് കെ മുരളീധരൻ

വടകരയില്‍ ടിപി കേസ് വിധി ചര്‍ച്ചയാകും, ജയിക്കുമെന്ന് ഷൈലജ ടീച്ചർക്ക് തോൽക്കുന്നത് വരെ പറയാമെന്നും മുരളീധരന്‍

കമ്പാർട്ട്മെന്റിൽ പുക, അലാം മുഴങ്ങി; വന്ദേഭാരത് ട്രെയിൻ ആലുവയിൽ നിർത്തിയിട്ടു

കമ്പാർട്ട്മെന്റിൽ പുക, അലാം മുഴങ്ങി; വന്ദേഭാരത് ട്രെയിൻ ആലുവയിൽ നിർത്തിയിട്ടു

ഫിഫ്റ്റി ഫിഫ്റ്റി FF 66 ലോട്ടറി ഫലം ഇന്നറിയാം

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി FF 86 നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021