• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പെഗസിസ് പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇത് പറ്റിയ സമയം ; പരിഹാസവുമായി പി ചിദംബരം

by Web Desk 01 - News Kerala 24
January 30, 2022 : 3:27 pm
0
A A
0
പെഗസിസ് പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇത് പറ്റിയ സമയം ;  പരിഹാസവുമായി പി ചിദംബരം

ദില്ലി : പെഗസിസ് സ്‌പൈവെയര്‍ ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പെഗസിസിന്റെ കൂടിതല്‍ അഡ്വാന്‍സ്ഡ് ആയ വേര്‍ഷന്‍ ലഭിക്കുമായിരുന്നെങ്കില്‍ 2024ലെ തെരഞ്ഞെടുപ്പ് മനസില്‍കണ്ട് നരേന്ദ്രമോദി അത് 4 ബില്യണ്‍ ഡോളര്‍ നല്‍കി വാങ്ങുമായിരുന്നുവെന്ന് ചിദംബരം ആക്ഷേപിച്ചു. ഇന്ത്യ-ഇസ്രയേല്‍ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും മികച്ച സമയമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പെഗസിസ് പുതിയ വേര്‍ഷന്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കാനും ഇത് തക്ക സമയമാണെന്ന് പി ചിദംബരം പരിഹസിച്ചു.

മനസുവെച്ചാല്‍ കേന്ദ്രസര്‍ക്കാരിന് കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയ സ്‌പൈവെയറുകള്‍ ലഭിക്കുമെന്നാണ് ചിദംബരം പറഞ്ഞത്. പെന്റഗണ്‍ പേപ്പേര്‍സ് എന്നോ വാട്ടര്‍ഗേറ്റ് സ്‌കാന്‍ഡല്‍ എന്നോ ബിജെപി കേട്ടിട്ടില്ലെങ്കില്‍ കുറഞ്ഞത് ഈ സംഭവങ്ങളെ ആധാരമാക്കി ഇറങ്ങിയിട്ടുള്ള സിനിമകള്‍ കാണാനെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂ യോര്‍ക്ക് ടൈംസിന്റെ ആധികാരികത സംശയിച്ച നേതാക്കള്‍ക്കുനേരെയായിരുന്നു ചിദംബരത്തിന്റെ ഒളിയമ്പ്.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന് പിന്നാലെ പെഗസിസ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗസിസ് വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. ”പെഗാസസ് ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമാണ്. ആരും നിയമത്തിന് അതീതരല്ല, നീതി ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ കബളിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ മിലിട്ടറി ഗ്രേഡ് സ്പൈവെയറുകള്‍ ഉപയോഗിച്ചു എന്നതിന് നിഷേധിക്കാനാവാത്ത തെളിവാണ് ഇതെന്ന് മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് വക്താവ് ഷാമ മുഹമ്മദ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് പ്രതിസന്ധികൾക്കിടയിലും ആസ്ട്രേലിയയിൽ നഴ്സുമാർക്ക് അവസരം

Next Post

അവർ രക്ഷിക്കാൻ ശ്രമിച്ചു ; പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കോഴിക്കോട് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ ;  ഒരാൾ പിടിയിൽ ,  5 പേര്‍ രക്ഷപ്പെട്ടു ,  2 യുവാക്കളും കസ്റ്റഡിയിൽ

അവർ രക്ഷിക്കാൻ ശ്രമിച്ചു ; പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ

‘  ആ ശബ്ദം ഇപ്പോഴത്തേതല്ല , നാല് വർഷം മുമ്പുള്ളത് ‘  ;  ഓഡിയോ വീണ്ടും പ്രചരിപ്പിക്കുന്നതിനെതിരെ ലാൽ

' ആ ശബ്ദം ഇപ്പോഴത്തേതല്ല , നാല് വർഷം മുമ്പുള്ളത് ' ; ഓഡിയോ വീണ്ടും പ്രചരിപ്പിക്കുന്നതിനെതിരെ ലാൽ

ചിൽഡ്രൻസ് ഹോമിൽ നിന്നും പോയ പെൺകുട്ടികളിലൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു

ചിൽഡ്രൻസ് ഹോമിൽ നിന്നും പോയ പെൺകുട്ടികളിലൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

അമ്മ പഠിക്കാൻ പറഞ്ഞതിന് 14കാരി വീടുവിട്ടിറങ്ങി ;  എത്തിയത് മഹാരാഷ്ട്രയിൽ , രക്ഷകനായി ഓട്ടോ ഡ്രൈവർ

അമ്മ പഠിക്കാൻ പറഞ്ഞതിന് 14കാരി വീടുവിട്ടിറങ്ങി ; എത്തിയത് മഹാരാഷ്ട്രയിൽ , രക്ഷകനായി ഓട്ടോ ഡ്രൈവർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In