• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റഷ്യയെ പിന്നില്‍ നിന്നും കുത്തിയോ പാകിസ്ഥാന്‍; യുക്രെയ്ന്‍ സൈന്യത്തിന് പാക് ആയുധം.!

by Web Desk 06 - News Kerala 24
September 1, 2022 : 9:45 am
in Kerala, News
Reading Time: 1 min read
0
A A
0
റഷ്യയെ പിന്നില്‍ നിന്നും കുത്തിയോ പാകിസ്ഥാന്‍; യുക്രെയ്ന്‍ സൈന്യത്തിന് പാക് ആയുധം.!

കീവ്:  റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്ന്‍ സൈന്യത്തിന് പാകിസ്ഥാന്‍ ആയുധങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. റഷ്യയുമായി വളരെ അടുത്ത സൌഹൃദത്തിലുള്ള പാകിസ്ഥാന്‍ യുക്രെയ്നെ സഹായിക്കുന്നു എന്ന വാര്‍ത്ത ഏറെ കൌതുകത്തോടെയാണ് ലോകം കേട്ടത്.  ഉക്രേനിയൻ പീരങ്കിപടയില്‍ പാക്കിസ്ഥാനി ഓർഡനൻസ് ഫാക്ടറികൾ (പിഒഎഫ്) നിർമ്മിച്ച 122 എംഎം എച്ച്ഇ ആർട്ടിലറി പ്രൊജക്‌ടൈലുകൾ ഉപയോഗിക്കുന്നതായി ട്വിറ്ററിൽ പ്രചരിക്കുന്ന പോസ്റ്റുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. “പീരങ്കികളുടെ കാര്യത്തിൽ ഉക്രേനിയൻ സൈന്യത്തിന്റെ വൻതോതിലുള്ള ആവശ്യങ്ങൾ ചില അസാധാരണ സ്രോതസ്സുകളിൽ നിന്നാണ് നിറവേറ്റുന്നത് – പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറികൾ (പിഒഎഫ്) നിർമ്മിച്ച 122 എംഎം എച്ച്ഇ പീരങ്കികൾ ഉപയോഗിക്കുന്നു” ഉക്രെയ്ൻ വെപ്പൺസ് ട്രാക്കർ ട്വീറ്റ് ചെയ്തു.

ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ ഈ വിഷയത്തില്‍ ഈ അക്കൌണ്ടില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഉക്രെയ്നിലെ പ്രതിരോധ സാമഗ്രികളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങളാണ് ഈ അക്കൌണ്ടില്‍ ട്രാക്ക് ചെയ്യുന്നത് എന്നാണ് അവകാശവാദം. നിരവധി പ്രമുഖ പ്രതിരോധ വിദഗ്ധർ ആ അക്കൌണ്ട്  പിന്തുടരുന്നുണ്ട്. ഈ പീരങ്കി പ്രൊജക്‌ടൈലുകൾ ഏതാനും മാസങ്ങൾക്കുമുമ്പ് നിർമ്മിച്ചതാണെന്നും ട്രാക്കർ അവകാശപ്പെടുന്നത്. “ഈ പ്രൊജക്‌ടൈലുകൾ ഏതാനും മാസങ്ങൾക്കുമുമ്പ് നിർമ്മിച്ചതാണ് – ഉക്രെയ്‌നിലേക്ക് ഇവ എങ്ങനെ എത്തി എന്നത് വെളിപ്പെടുത്താന്‍ സാധിക്കുന്ന അവസ്ഥയില്‍ അല്ല. ഉക്രേനിയൻ സായുധ സേനയ്ക്ക് വിവിധ ഇടങ്ങളില്‍ നിന്നും, തീര്‍ത്തും അപരിചിതമായ രീതിയില്‍ അവശ്യവസ്തുക്കള്‍ എത്തുന്നതിന് ഒരു ഉദാഹരണമാണിത്” – ട്വീറ്റ് പറയുന്നു.

റഷ്യയുമായി സൗഹൃദം നിലനിര്‍ത്താന്‍ പാകിസ്ഥാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത വരുന്നത്.  ഉക്രെയ്നിലേക്കുള്ള ആയുധ വിതരണത്തിന്റെ റിപ്പോർട്ട് റഷ്യ പാകിസ്ഥാന്‍ ബന്ധത്തിന്‍റെ ഭാവി സംബന്ധിച്ച് എന്ത് മാറ്റം ഉണ്ടാക്കും എന്നത് നിര്‍ണ്ണായകമാണ്. യുക്രെയ്നിലേക്ക് റഷ്യന്‍ അധിനിവേശത്തിന് തൊട്ടുമുന്‍പ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ മോസ്‌കോ സന്ദര്‍ശിച്ചത് പാകിസ്ഥാനിലും വിദേശത്തും രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിരുന്നു.

ഫെബ്രുവരിയിൽ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നിൽ “പ്രത്യേക സൈനിക നടപടി”ക്ക് ഉത്തരവിട്ടപ്പോൾ തന്നെയാണ് റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ഇമ്രാൻ മോസ്കോയിൽ എത്തിയത്.

ഉക്രെയ്നിൽ പാകിസ്ഥാൻ നിർമ്മിത ആയുധങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഈ ഏറ്റവും പുതിയ റിപ്പോർട്ട് റഷ്യ സുഖകരമായ കാര്യമായല്ല കാണുന്നതെന്നും. ഇസ്ലാമാബാദുമായുള്ള ബന്ധം പുനർവിചിന്തനം ചെയ്യാൻ അവർ നിർബന്ധിതരാകുമെന്നും വിദഗ്ധർ കരുതുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടോളിനും ചെലവേറി,പാലിയേക്കരയിൽ പുതിയ ടോൾ നിരക്ക് ,15 % വർധന

Next Post

ഭീമൻ ആലിപ്പഴം തലയിൽ വീണു, 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു, 10 മിനിറ്റ് നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭീമൻ ആലിപ്പഴം തലയിൽ വീണു, 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു, 10 മിനിറ്റ് നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം

ഭീമൻ ആലിപ്പഴം തലയിൽ വീണു, 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു, 10 മിനിറ്റ് നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 94 രൂപ 50 പൈസ

കോഴിക്കോട് കോ‍ര്‍പ്പറേഷനിലെ കെട്ടിട നമ്പ‍ര്‍ ക്രമക്കേട് : ഉദ്യോഗസ്ഥ‍ര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോ‍ര്‍ട്ട്

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട്; നാല് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

യുഎഇയില്‍ സെപ്റ്റംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

വാട്ട്സ്ആപ്പ് കോളുകള്‍ ആടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

വാട്ട്സ്ആപ്പ് കോളുകള്‍ ആടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021