പാകിസ്താൻ : പാകിസ്താൻ തെരെഞ്ഞെടുപ്പിലേക്ക്, തെരഞ്ഞെടുപ്പിന് തയാറാക്കാൻ ജനത്തോട് ആഹ്വനം ചെയ്‌ത് ഇമ്രാൻ ഖാൻ. ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്‌തു . തെരെഞ്ഞെടുപ്പ് വരെ കാവൽ പ്രധാന മന്ത്രിയായി തുടരുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. കൂടാതെ ഇന്ന് വോട്ടെടുപ്പ് നടന്നില്ല അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. ഇതുമായി ബന്ധപ്പെട്ട് പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പാക് ദേശീയ അസംബ്ലി പിരിഞ്ഞു. അതേസമയം പാക് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാതെ ഡപ്യൂട്ടി സ്പീക്കർ. ദേശീയസുരക്ഷ മുൻനിർത്തി ഏപ്രിൽ 25 വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പിരിഞ്ഞു.
അങ്ങേയറ്റം നാടകീയ സംഭവങ്ങളാണ് പാകിസ്താൻ ദേശീയ അസംബ്ലിയിൽ നടന്നത്. സ്പീക്കർക്കെതിരെയും പ്രതിപക്ഷം പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടിസ് നൽകിയതിനെ തുടർന്ന് ഡപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിച്ചത്. ഭരണപക്ഷ പ്രതിഷേധം ഉള്‍പ്പെടെ കണക്കിലെടുത്ത് ഇസ്ലാമബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.