• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അപേക്ഷിക്കുന്നവർക്ക് പാസ്‍പോർട്ട് നൽകാനാവാതെ പാകിസ്ഥാൻ അധികൃതർ

by Web Desk 06 - News Kerala 24
November 10, 2023 : 1:16 pm
in News, World
Reading Time: 1 min read
0
A A
0
അപേക്ഷിക്കുന്നവർക്ക് പാസ്‍പോർട്ട് നൽകാനാവാതെ പാകിസ്ഥാൻ അധികൃതർ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പുതിയ പാസ്‍പോര്‍ട്ട് അപേക്ഷകര്‍ നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യമായി പാസ്പോര്‍ട്ടുകള്‍ എടുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും പഴയ പാസ്‍പോര്‍ട്ടുകള്‍ പുതുക്കി പുതിയത് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാസ്‍പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറിന് സാധിക്കാത്തതിന്റെ കാരണം രാജ്യത്ത് ലാമിനേഷന്‍ പേപ്പറിന് നേരിടുന്ന ക്ഷാമമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഠനത്തിനും ജോലിക്കും വിനോദ യാത്രകള്‍ക്കുമൊക്കെയായി വിദേശത്തേക്ക് പറക്കാന്‍ കാത്തു നില്‍ക്കുന്ന പതിനായിരങ്ങളുടെ യാത്ര ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണത്രെ.

പാസ്‍പോര്‍ട്ട് തയ്യാറാക്കുന്ന ലാമിനേഷന്‍ പേപ്പറിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും രാജ്യത്തെ എല്ലായിടത്തും പാസ്‍പോര്‍ട്ട് വിതരണം മുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയിലേക്കും ഇറ്റലിയിലേക്കുമൊക്കെ പഠന ആവശ്യാര്‍ത്ഥം പോകാനിരിക്കുന്നവര്‍ക്ക് വിസാ നടപടികള്‍ പൂര്‍ത്തിയായിട്ടും പാസ്‍പോര്‍ട്ടും കിട്ടാത്തത് കൊണ്ടുള്ള ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയാണ്. എന്ന് കിട്ടുമെന്ന് പോലും ഉറപ്പ് പറയാനാവാത്ത കാത്തിരിപ്പ് തങ്ങളുടെ വിദേശ പഠന അവസരം തന്നെ കളഞ്ഞേക്കുമെന്ന പേടിയും നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഇറ്റലിയിലേക്ക് സ്റ്റുഡന്റ് വിസ കിട്ടി ഒക്ടോബറില്‍ തന്നെ അവിടെ എത്തേണ്ടിയിരുന്ന ‘ഹിറ’ എന്ന വിദ്യാര്‍ത്ഥിനിയുടെ യാത്ര പാസ്‍പോര്‍ട്ട് കിട്ടാത്തത് കൊണ്ട് മുടങ്ങിയ സംഭവം എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ തരത്തില്‍ 2013ലും പാകിസ്ഥാനില്‍ പാസ്‍പോര്‍ട്ട് പ്രതിസന്ധി നേരിട്ടിരുന്നു. ലാമിനേഷന്‍ പേപ്പര്‍ ലഭ്യമാവാത്തതിന് പുറമെ പാസ്‍പോര്‍ട്ട് അച്ചടിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭീമമായ തുകയുടെ ബാധ്യത വന്നതും അന്നത്തെ പ്രതിസന്ധികള്‍ക്ക് കാരണമായിരുന്നു. ഫ്രാന്‍സില്‍ നിന്നാണ് പാകിസ്ഥാന്‍ ലാമിനേഷന്‍ പേപ്പറുകള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നത്.

അതേസമയം പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സാധ്യമാവുന്ന വേഗത്തില്‍ പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖാദിര്‍ യാര്‍ തിവാന പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നും സാധാരണ പോലെ പാസ്‍പോര്‍ട്ട് വിതരണം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പാസ്‍പോര്‍ട്ട് അപേക്ഷകള്‍ നല്‍കി നടപടികളും പൂര്‍ത്തിയാക്കിയ ശേഷം പാസ്‍പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും വന്ന് കൈപ്പറ്റണമെന്നും അറിയിച്ചുകൊണ്ട് മെസേജുകള്‍ ലഭിക്കുന്നുണ്ട്. അതും കണ്ട് ഓഫീസുകളില്‍ എത്തുന്നവരെ അധികൃതര്‍ മടക്കി അയക്കുകയാണ് ഇപ്പോള്‍. ഒരാഴ്ചയ്ക്കകം പാസ്‍പോര്‍ട്ട് കിട്ടുമെന്ന് സെപ്റ്റംബര്‍ മാസം മുതല്‍ ഉദ്യോഗസ്ഥര്‍ പറയുകയാണെന്നും ആളുകള്‍ പ്രതികരിച്ചു. നേരത്തെ പ്രതിദിനം 3000 മുതല്‍ 4000 വരെ പാസ്‍പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്തോ പന്ത്രണ്ടോ എണ്ണം മാത്രമാണ് നല്‍കുന്നതെന്ന് പെഷവാറിലെ പാസ്‍പോര്‍ട്ട് ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടെറസിലെ ചാക്കിൽ മൃതദേഹഭാഗങ്ങൾ, പൊലീസ് എത്തിയപ്പോൾ കാണാതായി, പിന്നാലെ ചവറ്റുകൂനയിൽ, 35കാരൻ പിടിയിൽ

Next Post

കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും ; നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും ; നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ്

കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും ; നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ്

മസ്കറ്റിലെ തിരക്കേറിയ മേല്‍പ്പാലം താൽക്കാലികമായി അടച്ചിടുന്നു

മസ്കറ്റിലെ തിരക്കേറിയ മേല്‍പ്പാലം താൽക്കാലികമായി അടച്ചിടുന്നു

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

റോഡ് സൈഡിൽ പാർക്ക് ചെയ്ത കാറിന് നേരെ വെടിയുതിർത്ത് 29കാരന്‍, നടപ്പാതയിലൂടെ പോയ 18 കാരിക്ക് ദാരുണാന്ത്യം

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഹോട്ടൽ മുറിയിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; അന്വേഷണമാരംഭിച്ച് പൊലീസ്

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല ആചാര മര്യാദകൾ മുതൽ അത്യാവശ്യ സേവനങ്ങൾ വരെ ലഭ്യം ; അയ്യൻ ആപ്പ് പുറത്തിറക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021