പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ജിഷാദ്ബിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ്ബി. ആര്‍എസ്എസുകാരുടെ വിവരങ്ങൾ ശേഖരിച്ചു കൈമാറുന്ന റിപ്പോർട്ടർ ആണ് എന്നും അന്വേഷണ സംഘം പറഞ്ഞു. കോങ്ങാട് ഫയർ സ്റ്റേഷനിലാണ് ജിഷാദ്ബി ജോലി ചെയ്യുന്നത്. 2017 മുതൽ ഫയർഫോഴ്സിൽ ജോലി ചെയ്തു വരികയാണ്. കൊടുവായൂർ സ്വദേശിയാണ് ഇയാള്‍.