മുംബൈ : ഇക്കൊല്ലത്തെ വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കുക 12 വിദേശ താരങ്ങൾ. ഇംഗ്ലണ്ട് താരങ്ങളായ ഹെതർ നൈറ്റ്, ബൗളർ സോഫി എക്ലസ്റ്റൺ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ലോറ വോൾവാർട്ട്, മരിസൻ കാപ്പ് തുടങ്ങിയവെരൊക്കെ ടൂർണമെൻ്റിൽ കളിക്കും. ഓസ്ട്രേലിയയിൽ നിന്ന് ബൗളർ അലന കിംഗ് മാത്രമാണ് കളിക്കുക.
മെയ് 23 മുതലാണ് വനിതാ ടി-20 ചലഞ്ച് നടക്കുക. ഫൈനൽ മെയ് 28നു കളിക്കും. പൂനെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മൂന്ന് ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. അടുത്ത വർഷം മുതൽ 6 ടീമുകളടങ്ങുന്ന വനിതാ ഐപിഎൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.