• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് തെറ്റ് ; പരാതി കിട്ടിയാൽ നടപടി : മോട്ടോർ വാഹന വകുപ്പ്

by Web Desk 01 - News Kerala 24
April 19, 2022 : 9:55 am
in Kerala, News
Reading Time: 1 min read
0
A A
0
പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് തെറ്റ് ; പരാതി കിട്ടിയാൽ നടപടി : മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ : കണ്ണൂരിൽ നടന്ന പാർട്ടി കോൺ​ഗ്രസിലെ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ വാഹനത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബിജെപിയുടെ ആരോപണം. എന്നാൽ വാടകയ്ക്ക് എടുത്ത വാഹനമാണ് യെച്ചൂരിക്ക് വേണ്ടി ഉപയോഗിച്ചതെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചത്. വിഷയത്തിൽ ഇടപെടാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പും. സിപിഎം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോ‍‍ർ വാഹന വകുപ്പ്. സംഭവത്തിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടി എടുക്കുമെന്നും കണ്ണൂർ ആർടിഒ വ്യക്തമാക്കി.

ഏപ്രിൽ 6 മുതൽ 10 വരെ നടന്ന പാർട്ടി കോൺഗ്രസിൽ പിബി അംഗങ്ങൾക്കായാണ് 14 വാഹനം കാലിക്കറ്റ് ടൂർസ് ആന്‍റ് ട്രാവൽസ് നൽകിയത്. ഇതിൽ സീതാറാം യെച്ചൂരി ഉപയോഗിച്ച KL 18 AB 5000 എന്ന ഫോർച്യൂണർ കാറാണ് വിവാദമായത്. സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് വലിയ രീതിയിൽ ചർച്ചയായതോടയാണ് വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്. സ്വകാര്യ വാഹനം ടാക്സിയായി ഓടിച്ചാൽ 3000 രൂപയാണ് പിഴ. വീണ്ടും കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴ നൽകണം. നിയമലംഘനം തുടർന്നാൽ വാഹനത്തിന്‍റെ രജിസ്ട്രേഷൻ അടക്കം സസ്പെൻഡ് ചെയ്യും. സ്വകാര്യവാഹനങ്ങൾ ടാക്സിയായി ഓടിക്കുന്നതിനെതിരെ സിഐടിയു മോട്ടോർ തൊഴിലാളി യൂണിയനുകൾ വ്യാപകമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രിയെ പരിഹസിച്ച് മിമിക്രി ; യുവാവ് അറസ്റ്റിൽ

Next Post

ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല ; അംഗത്വ വിതരണം പരാജയമെന്ന് കെ വി തോമസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല ; അംഗത്വ വിതരണം പരാജയമെന്ന് കെ വി തോമസ്

ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല ; അംഗത്വ വിതരണം പരാജയമെന്ന് കെ വി തോമസ്

കാ‍ഡിസിന്‍റെ ഷോക്ക് ; ക്യാംപ് നൗവില്‍ ബാഴ്‌സയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി

കാ‍ഡിസിന്‍റെ ഷോക്ക് ; ക്യാംപ് നൗവില്‍ ബാഴ്‌സയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി

ഡൽഹി ക്യാപിറ്റല്‍സില്‍ 4 പേര്‍ക്ക് കൊവിഡ് ; മിച്ചല്‍ മാര്‍ഷ് ആശുപത്രിയില്‍ ; ആശങ്ക പെരുക്കുന്നു

ഡൽഹി ക്യാപിറ്റല്‍സില്‍ 4 പേര്‍ക്ക് കൊവിഡ് ; മിച്ചല്‍ മാര്‍ഷ് ആശുപത്രിയില്‍ ; ആശങ്ക പെരുക്കുന്നു

കോഴിക്കോട് ന​ഗരത്തിൽ മയക്കുമരുന്ന് വേട്ട ; എംഡിഎംഎ യുമായി യുവാവ് പിടിയില്‍

കോഴിക്കോട് ന​ഗരത്തിൽ മയക്കുമരുന്ന് വേട്ട ; എംഡിഎംഎ യുമായി യുവാവ് പിടിയില്‍

ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കി തമിഴ്‌നാട്

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു ; ദില്ലി വീണ്ടും മാസ്ക് നിർബന്ധമാക്കിയേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021