• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നൂറാം വയസില്‍ ആദ്യമായി അയ്യനെ കാണാന്‍ പാറുക്കുട്ടിയമ്മ

by Web Desk 05 - News Kerala 24
November 22, 2023 : 3:40 pm
in Kerala
Reading Time: 1 min read
0
A A
0
നൂറാം വയസില്‍ ആദ്യമായി അയ്യനെ കാണാന്‍ പാറുക്കുട്ടിയമ്മ

കല്‍പ്പറ്റ : ആദ്യമായി അയ്യപ്പനെ കാണാന്‍ നൂറാം വയസില്‍ ശബരിമലയിലേക്ക് പോകാനൊരുങ്ങുകയാണ് പാറുക്കുട്ടി. വയനാട് മൂന്നാനക്കുഴി സ്വദേശിയാണ് പറയരുത്തോട്ടത്തില്‍ പാറുക്കുട്ടിയമ്മ. 1923 ല്‍ ജനിച്ചെങ്കിലും മലചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് ഇപ്പോഴാണ്. കൊച്ചുമകനും കൊച്ചുമകന്‍റെ മക്കള്‍ക്കുമൊപ്പമാണ് പാറുക്കുട്ടി മലചവിട്ടാന്‍ പോകുന്നത്. അയ്യപ്പ ദര്‍ശനത്തിന് എന്തേയിത്ര വൈകിയതെന്ന ചോദ്യത്തിന് അങ്ങനെ വൈകിപ്പോയി എന്നാണ് മറുപടി. എന്നാല്‍ പതിനെട്ടാംപടി കയറി അയ്യനെ കണ്ട് തൊഴുമ്പോള്‍ പറയാന്‍ ചില കാര്യങ്ങളുണ്ട്.

പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകന്‍ ഗിരീഷിന്റെ ഭാര്യ ജോലി ചെയ്യുന്നത് ഇസ്രയേലിലാണ്. അതിനാല്‍ പലസ്തീനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോട് പ്രാര്‍ഥിക്കുമെന്നാണ് പാറുക്കുട്ടിയമ്മ പറയുന്നത്. കൊച്ചുമകന്‍ ഗിരീഷ്, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അന്‍വിത, അവന്തിക എന്നിവരാണ് മുത്തശ്ശിക്ക് കൂട്ട്. ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നമൊക്കെ ഫോണിലൂടെയും ടിവിയിലൂടെയുമൊക്കെ പാറുക്കുട്ടിയമ്മ അറിയുന്നുണ്ട്. യുദ്ധമൊക്കെ സങ്കടം തരുന്ന കാര്യമാണ്. സമാധാനം എല്ലാവര്‍ക്കും എല്ലായിടത്തും വേണം. അതിനൊക്കെ വേണ്ടിയാണ് തന്റെ ഈ ശബരിമല യാത്രയെന്നും പാറുക്കുട്ടിയമ്മ ചൂണ്ടിക്കാട്ടുന്നു. 41 ദിവസത്തെ വ്രതം നോറ്റ് പാറുകുട്ടിയമ്മ ഡിസംബര്‍ രണ്ടാം തിയ്യതി കൊച്ചുമക്കളുടെ കൈപിടിച്ച് മലകയറും.

അമ്മമ്മയുടെ വലിയ ആഗ്രഹമായിരുന്നു പതിനെട്ടാംപടി ചവിട്ടുകയെന്നത്. ഇത്തവണ മക്കളും താനും മാലയിട്ടപ്പോള്‍ കൂടെ വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വരണം എന്ന് പറഞ്ഞതായി കൊച്ചുമകന്‍ ഗിരീഷ് പറഞ്ഞു. പരമാവധി നടന്ന് തന്നെ മല കയറണമെന്നാണ് പാറുകുട്ടിയമ്മയുടെ ആഗ്രഹം. അയ്യനെ ആവോളം കണ്ട് ലോകത്തിന്റെ വേദനകള്‍ പറയണം. നാട്ടിലെയും കുടുംബത്തിലെയും ആവലാതികള്‍ പറയണം. മനസ് നിറഞ്ഞ് തിരിച്ചിറങ്ങണം. കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെ നിരവധി തവണ മലക്ക് പോയി വന്നു. ഈ സമയത്തെല്ലാം എല്ലാവരും വിളിക്കാറുണ്ടായിരുന്നെങ്കിലും തനിക്ക് മലകയറ്റം സാധ്യമായത് നൂറാം വയസിലാണെന്ന് പാറുക്കുട്ടിയമ്മ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെപിസിസി നിര്‍ദേശം മറികടന്നു ; പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് നവകേരള സദസിന് പണം കൈമാറി

Next Post

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവം ; പ്രതികളെ അൻവർ സാദത്ത് സഹായിക്കുന്നെന്ന് സിപിഎം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവം ; പ്രതികളെ അൻവർ സാദത്ത് സഹായിക്കുന്നെന്ന് സിപിഎം

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവം ; പ്രതികളെ അൻവർ സാദത്ത് സഹായിക്കുന്നെന്ന് സിപിഎം

യൂത്ത് കോൺഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിൽ : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

യൂത്ത് കോൺഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിൽ : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

യൂത്ത് കോൺ‌​ഗ്രസ് വ്യാജരേഖ കേസ് ; നിർണായകമായത് വികാസ് കൃഷ്ണന്റെ കുറ്റസമ്മത മൊഴി

യൂത്ത് കോൺ‌​ഗ്രസ് വ്യാജരേഖ കേസ് ; നിർണായകമായത് വികാസ് കൃഷ്ണന്റെ കുറ്റസമ്മത മൊഴി

ഏറ്റവും പുതിയ റഡാർ ചിത്രത്തിലെ വിവരങ്ങൾ ; അടുത്ത 5 ദിനം മഴ

ഏറ്റവും പുതിയ റഡാർ ചിത്രത്തിലെ വിവരങ്ങൾ ; അടുത്ത 5 ദിനം മഴ

നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിര്‍ത്തിയെന്ന് പരാതി

നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിര്‍ത്തിയെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021