• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പട്ടാമ്പി കൊലപാതകം; കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി ഹർഷാദിന്റെ കുടുംബം, ഹക്കീം ലഹരിക്ക് അടിമ

by Web Desk 06 - News Kerala 24
November 6, 2022 : 1:36 pm
in Kerala, News
Reading Time: 1 min read
0
A A
0
പട്ടാമ്പി കൊലപാതകം; കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി ഹർഷാദിന്റെ കുടുംബം, ഹക്കീം ലഹരിക്ക് അടിമ

പാലക്കാട്: പട്ടാമ്പിക്കടുത്ത് കൊപ്പത്ത്, പട്ടിക്ക് തീറ്റ കൊടുക്കാത്തതിന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയമുണ്ടെന്ന് കൊല്ലപ്പെട്ട ഹ‍ർഷാദിന്റെ ബന്ധുക്കൾ. ഹർഷാദിനെ ആശുപത്രിയിലെത്തിച്ചപ്പോൾ, പ്രതി ഹക്കീമിനൊപ്പം രണ്ടു പേർ കൂടി ഉണ്ടായിരുന്നു. ഇവരുടെ പങ്കും അന്വേഷിക്കണമെന്ന് ഹർഷാദിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. പ്രതി ഹക്കീം ലഹരിക്കടിമയാണ്. ഇക്കാര്യം ഇപ്പോഴാണ് അറിയുന്നത്. ഹ‍ർഷാദിനെ ഹക്കീം നേരത്തെയും മ‍ർദ്ദിച്ചിട്ടുണ്ട്. ഇക്കാര്യം ഹർഷാദ് പറഞ്ഞിരുന്നതായും മാതാപിതാക്കൾ പറ‍ഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഹർഷാദിനെ ഹക്കീം ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ഹക്കീം മുങ്ങി. ഉച്ചയോടെ ഹർഷാദിന്റെ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഹർഷാദിന്റെ ശരീരത്തിലെ പരിക്കുകൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണതുകൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി. പിന്നാലെ ഹക്കീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹർഷാദിനെ കൊലപ്പെടുത്തിയത് അതിക്രൂരമായ മർദ്ദനത്തിലൂടെയെന്ന് പോസ്റ്റ്മോർട്ടത്തിൽ നിന്ന് വ്യക്തമായതായി പൊലീസ്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും മരക്കഷണം ഉപയോഗിച്ചും ഹർഷാദിനെ ഹക്കീം മർദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് വാരിയെല്ലുകൾ തകർന്ന ഹർഷാദ്, ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്. ഹർഷാദിന്റെ ശരീരത്തിൽ മർദ്ദനമേറ്റ 160 പാടുകളുണ്ടായിരുന്നു. ഇതിൽ ചിലത് നേരത്തെ ഉണ്ടായിരുന്നതാണ്. ഹർഷാദിനെ, ഹക്കീം നേരത്തെയും മർദ്ദിച്ചിരുന്നെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഹർഷാദിന്റെ അമ്മാവന്റെ മകനാണ് ഹക്കീം. സ്വകാര്യ കമ്പനിയുടെ കേബിളിടുന്ന ജോലിക്കാരായിരുന്നു ഇരുവരും. നാല് മാസം മുൻപാണ് ഇവർ ഒരുമിച്ച് താമസം തുടങ്ങിയത്. ഹർഷാദ് നേരത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഹക്കീമാണ് ഹർഷാദിനെ നിർബന്ധിച്ച് കേബിളിടുന്ന ജോലിയിലേക്ക് കൊണ്ടുവന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കത്ത് വിവാദം: അടിയന്തര യോഗം വിളിച്ച് സിപിഎം, നടപടിക്ക് സാധ്യത; മേയർ രാജി വയ്ക്കേണ്ടതില്ലെന്ന് ആനാവൂർ നാഗപ്പൻ

Next Post

പൊലീസ് ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

പൊലീസ് ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവ്

ഹിമാചൽ തെരഞ്ഞെടുപ്പിലും യൂണിഫോം സിവിൽ കോഡ് ആയുധമാക്കി ബിജെപി, പ്രകടനപത്രികയിൽ 11 വാ​ഗ്ദാനങ്ങൾ

ഹിമാചൽ തെരഞ്ഞെടുപ്പിലും യൂണിഫോം സിവിൽ കോഡ് ആയുധമാക്കി ബിജെപി, പ്രകടനപത്രികയിൽ 11 വാ​ഗ്ദാനങ്ങൾ

‘മകന്‍റെ താടിയാണോ പ്രശ്നം’; വിമാനത്താവളത്തിൽ വസ്ത്രമുരിഞ്ഞ് പരിശോധിച്ച കസ്റ്റംസിനെതിരെ അബ്ദുല്‍ വഹാബ് എംപി

എംപിയുടെ മകന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന പരാതി; അന്വേഷണം തുടങ്ങി

ബിജെപി നിയമവിഭാ​ഗം തലവനെതിരെ ലൈം​ഗിക പീഡന ആരോപണം; പരാതി നൽകിയത് സഹപ്രവർത്തകൻ

ബിജെപി നിയമവിഭാ​ഗം തലവനെതിരെ ലൈം​ഗിക പീഡന ആരോപണം; പരാതി നൽകിയത് സഹപ്രവർത്തകൻ

ചരിത്രം കുറിച്ച് മാര്‍പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം; കുര്‍ബാനയില്‍ പങ്കെടുത്തത് 111 രാജ്യങ്ങളിലെ പൗരന്മാര്‍

ചരിത്രം കുറിച്ച് മാര്‍പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം; കുര്‍ബാനയില്‍ പങ്കെടുത്തത് 111 രാജ്യങ്ങളിലെ പൗരന്മാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021