കോട്ടയം : ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസനെതിരെ പി.സി.ജോർജ്. ബിഷപ്പിന്റെ പ്രസ്താവന കേട്ടപ്പോൾ ചിരി വന്നു. താൻ ഒരു പിതാവിനെയും നികൃഷ്ട ജീവി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചവർക്ക് വേണ്ടിയുള്ള ജോലി ആരെങ്കിലും ഏറ്റെടുക്കുന്നുണ്ടെങ്കിൽ അത് അപമാനകരമാണ്. ബിഷപ്പിന്റെ പ്രസ്താവനയെ സഭയുടെ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ബിഷപ്പ് പറഞ്ഞത് സഭയുടെ അഭിപ്രായമല്ല എന്നും ഇടതുപക്ഷ അനുഭാവമുള്ളതിനാൽ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ ഉൾപ്പെടെ നികൃഷ്ട ജീവി എന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു.