• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെ ‘പെഗാസസ്’ ലക്ഷ്യമിട്ടതായി ആംനെസ്റ്റിയുടെ വെളിപ്പെടുത്തൽ

by Web Desk 04 - News Kerala 24
December 28, 2023 : 9:47 pm
in India, News
Reading Time: 1 min read
0
A A
0
രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെ ‘പെഗാസസ്’ ലക്ഷ്യമിട്ടതായി ആംനെസ്റ്റിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ട് പ്രമുഖ മാധ്യമപ്രവർത്തകരുടെ ഫോണുകളിൽ ഇസ്രായേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇൻസ്റ്റാൾ ചെയ്തിരുന്നുവെന്നതിന്‍റെ തെളിവുകൾ കണ്ടെത്തി ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ സെക്യൂരിറ്റി ലാബ്. ‘ദ വയർ’ലെ സിദ്ധാർത്ഥ് വരദരാജൻ, ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപോർട്ടിങ് പ്രൊജക്ടിലെ (ഒ.സി.സി.ആർ.പി) ആനന്ദ് മംഗ്നാലെ എന്നിവരുടെ ഫോണിലാണ് പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയത്. വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യയിലെ മാധ്യമപ്രവർത്തകരെ പെഗാസസ് ഇരയാക്കിയത് ആംനെസ്റ്റി വെളിപ്പെടുത്തിയത്.

ഇത് രണ്ടാംതവണയാണ് സിദ്ധാർത്ഥ് വരദരാജന്‍റെ ഫോണിൽ പെഗാസസ് സാന്നിധ്യം കണ്ടെത്തുന്നത്. 2021ൽ ആഗോളവ്യാപകമായി ഫോണുകൾ ചോർത്തപ്പെട്ടവരുടെ വിവരങ്ങൾ ‘പെഗാസസ് പ്രൊജക്ടി’ലൂടെ ആംനെസ്റ്റി പുറത്തുവിട്ടിരുന്നു. അന്നും സിദ്ധാർത്ഥ് വരദരാജന്‍റെ ഫോണിൽ പെഗാസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്താരാഷ്ട്രതലത്തിലുള്ള മാധ്യമകൂട്ടായ്മാണ് പെഗാസസ് പ്രൊജക്ടിൽ പ്രവർത്തിച്ചത്. മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകളിൽ പെഗാസസ് ചാരസോഫ്റ്റ്‍വെയർ സാന്നിധ്യം കണ്ടെത്തിയിരുന്നു.

അദാനി ഗ്രൂപ്പിന്‍റെ ബിസിനസ് ഇടപെടലുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഒ.സി.സി.ആർ.പിയിലെ മാധ്യമപ്രവർത്തകനായ ആനന്ദ് മംഗ്നാലെയുടെ ഫോണിൽ പെഗാസസ് ആക്രമണമുണ്ടായതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. അദാനിയുടെ നിയമംലംഘനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ലേഖനത്തിൽ പ്രതികരണം തേടി ഒ.സി.സി.ആർ.പി ആഗസ്റ്റ് 23ന് അദാനി ഗ്രൂപ്പിന് ഇ-മെയിൽ ചെയ്തിരുന്നു. ഈ ഇ-മെയിൽ അയച്ച് 24 മണിക്കൂറിനകം ആനന്ദ് മംഗ്നാലെയുടെ ഫോണിൽ പെഗാസസ് കടന്നുകയറിയതായി ആംനെസ്റ്റിയുടെ പരിശോധനയിൽ കണ്ടെത്തി.

ഒക്ടോബറില്‍, ഇന്ത്യയിലെ പെഗാസസ് ഇരകള്‍ക്ക് ആപ്പിൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘സർക്കാർ സ്പോൺസേഡ് ഹാക്കർമാരുടെ’ ആക്രമണമുണ്ടെന്നാണ് ആപ്പിൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇത് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ മുന്നറിയിപ്പ് തിരുത്താന്‍ ആപ്പിളിന് മേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വാഷിങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ത്യയിലിപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ അടക്കം ഫോണുകളില്‍ പെഗാസസ് സാന്നിധ്യമുണ്ടെന്നും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പാണ് പെഗാസസ് ചാരസോഫ്റ്റ്‍വെയർ നിർമിക്കുന്നത്. ആളുകളുടെ ഫോണുകളിൽ അവരറിയാതെ കടന്നുകയറാനും വിവരങ്ങൾ ചോർത്താനും മാറ്റങ്ങൾ വരുത്താനുമെല്ലാം പെഗാസസിന് സാധിക്കും. അതേസമയം, സർക്കാർ ഏജൻസികൾക്ക് മാത്രമേ തങ്ങൾ പെഗാസസ് നൽകുന്നുള്ളൂവെന്നാണ് എൻ.എസ്.ഒ ഗ്രൂപ്പ് പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവർണർ കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശം ചെയ്ത എ.ബി.വി.പി പ്രവർത്തകൻ റിമാൻഡിൽ

Next Post

പ്രശാന്ത് നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പ്രശാന്ത് നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശാന്ത് നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കല്യാണം കഴിപ്പിച്ച് വിടാൻ ആവേശമാണ്, ഒരു പ്രശ്നം ഉണ്ടായാൽ ആരും കാണില്ല: നിഖില വിമൽ

കല്യാണം കഴിപ്പിച്ച് വിടാൻ ആവേശമാണ്, ഒരു പ്രശ്നം ഉണ്ടായാൽ ആരും കാണില്ല: നിഖില വിമൽ

തൊഴിൽ തട്ടിപ്പിനിരയായ അഞ്ച് ഇന്ത്യക്കാർ സൗദിയിൽ ദുരിതത്തിൽ

തൊഴിൽ തട്ടിപ്പിനിരയായ അഞ്ച് ഇന്ത്യക്കാർ സൗദിയിൽ ദുരിതത്തിൽ

‘ഇതിലും വേദനാജനകമായ മറ്റൊന്നില്ല’; മകനെ കുറിച്ചുള്ള ശിഖർ ധവാന്റെ ​പോസ്റ്റിൽ പ്രതികരിച്ച് അക്ഷയ് കുമാർ

‘ഇതിലും വേദനാജനകമായ മറ്റൊന്നില്ല’; മകനെ കുറിച്ചുള്ള ശിഖർ ധവാന്റെ ​പോസ്റ്റിൽ പ്രതികരിച്ച് അക്ഷയ് കുമാർ

ഇന്ത്യ-റഷ്യ ബന്ധം സുശക്തമെന്ന് പുടിൻ; മോദിക്ക് റഷ്യയിലേക്ക് ക്ഷണം

ഇന്ത്യ-റഷ്യ ബന്ധം സുശക്തമെന്ന് പുടിൻ; മോദിക്ക് റഷ്യയിലേക്ക് ക്ഷണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021