തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ വന്യമൃഗ – മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ – മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം. ഇതിനായി കേന്ദ്ര സർക്കാർ പഠനം നടത്തണം. ഒരു മൃഗത്ത ആവാസ വ്യവസ്ഥയിൽ നിന്ന് ശാസ്ത്രീയ പഠനങ്ങൾ ഇല്ലാതെ മാറ്റരുത് എന്നീ കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാർ, കേരള – തമിഴ്നാട് സർക്കാരുകളെ എതിർകക്ഷിയാക്കിയാണ് ഹർജി. അരിക്കൊമ്പൻ വിഷയത്തിൻ്റെ സാഹചര്യത്തിലാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരാണ് ഹർജിക്കാർ.
അതേ സമയം, അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജൂലൈ 6 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്.