തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിൻവലിക്കാൻ തയ്യാറാകാതെ ഡോക്ടർമാർ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ ഡോക്ടർമാർ തയ്യാറാകാത്തത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ജോലിഭാരം ഉൾപ്പടെ വിഷയങ്ങൾ പഠിക്കാൻ സംസ്ഥാനതല കമ്മീഷൻ വേണം എന്ന ആവശ്യം ഹൌസർജൻ, പിജി ഡോക്ടർമാരുടെ പ്രതിനിധികൾ മുന്നോട്ട് വച്ചെങ്കിലും ഇതുൾപ്പെടെ കാര്യങ്ങളിൽ ഒരു ഉറപ്പും ലഭിച്ചിട്ടില്ല.
ഇക്കാര്യത്തിൽ അതൃപ്തി ഉണ്ടെന്നും തുടർ സമരം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പി ജി ഡോക്ടർമാരുടെ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. റുവൈസ് പറഞ്ഞു. ചുരുങ്ങിയ സമയം മാത്രമാണ് ചർച്ച ഉണ്ടായത്. ഓർഡിനൻസ് കൊണ്ട് മാത്രം പി ജി ഡോക്ടർമാരുടെ പ്രശ്നം തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില കാര്യങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനങ്ങൾ ഉണ്ടായെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി പറഞ്ഞു. ചില കാര്യങ്ങളിൽ സമരം പിൻവലിക്കുന്നതിൽ തീരുമാനമായിട്ടില്ല. മറ്റ് സംഘടനകളുമായി സമഗ്ര ചർച്ച ആവശ്യമുണ്ട്. ഇന്ന് രാത്രി തന്നെ യോഗം ചേരും. ഇതിന് ശേഷം തീരുമാനമുണ്ടാകുമെന്നും ഉറപ്പുകൾ എഴുതികിട്ടണം എന്നതടക്കം അഭിപ്രായങ്ങൾ ഉയരുന്നുണ്ടെന്നും സുൽഫി പറഞ്ഞു. ചില കാര്യങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനങ്ങൾ ഉണ്ടായെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി പറഞ്ഞു. ചില കാര്യങ്ങളിൽ സമരം പിൻവലിക്കുന്നതിൽ തീരുമാനമായിട്ടില്ല. മറ്റ് സംഘടനകളുമായി സമഗ്ര ചർച്ച ആവശ്യമുണ്ട്. ഇന്ന് രാത്രി തന്നെ യോഗം ചേരും. ഇതിന് ശേഷം തീരുമാനമുണ്ടാകുമെന്നും ഉറപ്പുകൾ എഴുതികിട്ടണം എന്നതടക്കം അഭിപ്രായങ്ങൾ ഉയരുന്നുണ്ടെന്നും സുൽഫി പറഞ്ഞു.