ഫോൺപേ ഇനി സ്വതന്ത്രമായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. നേരത്തെ ഫ്ലിപ്കാർട്ടിനായിരുന്നു ഫോൺപേയുടെ ഉടമസ്ഥാവകാശം. ഇതാണ് നിലവിൽ ഡിജിറ്റൽ പേമെന്റ് കമ്പനിയായ ഫോൺപേ വേർപ്പെടുത്തിയത്. ഫ്ലിപ്കാർട്ടിന്റെ ഓഹരിയുടമകൾ നേരിട്ടാണ് ഫോൺപേയിൽ നിന്ന് ഓഹരികളെടുത്തിരുന്നത്. ഇതോടെ ഫോൺപേ പൂർണമായും ഇന്ത്യൻ കമ്പനിയായി മാറി. സ്വതന്ത്രകമ്പനിയായതോടെ വളർച്ച ഉറപ്പാക്കുന്നതിനൊപ്പം ഇൻഷുറൻസ്, വെൽത്ത് മാനേജ്‌മെന്റ്, വായ്പ തുടങ്ങി പുതിയമേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. രണ്ട് വഴിക്കായെങ്കിലും ഇപ്പോഴും ഫോൺപേയിലെ പ്രധാന ഓഹരിയുടമകൾ വാൾമാർട്ട് തന്നെയാണ്.രാജ്യത്തെ ഏറ്റവുംവലിയ ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്‌ഫോമാണ്. ഫോൺപേ. 2016-ലാണ് കമ്പനിയെ ഫ്ലിപ്കാർട്ട് സ്വന്തമാക്കിയത്. 40 കോടിയിലധികം ഉപഭോക്താക്കളാണ് നിലവിൽ കമ്പനിക്കുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ട് കഴിഞ്ഞ ദിവസം പുതിയ വിഭാഗത്തെ പരിചയപ്പെടുത്തി രംഗത്തെത്തിയിരുന്നു. പല വീട്ടുപകരണങ്ങളും സ്ഥാപിക്കുക, നന്നാക്കുക, അറ്റകുറ്റപണി നടത്തുക എന്നിവയാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ ബിസിനസ്. ജീവസ് (Jeeves) എന്ന പേരിൽ ഏതാനും മാസം മുൻപാണ് ഇതിനോട് അനുബന്ധിച്ച് കമ്പനി പുതിയ സ്ഥാപനം തുടങ്ങിയത്. സർവീസ് മേഖലയിലേക്ക് കടക്കാനായി സ്ഥാപിച്ച ഈ വിഭാഗമാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ നീക്കത്തിനെ പിന്തുണക്കുക. നിലവിലെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 19,000 പിൻ കോഡുകളിൽ ഈ സേവനം ലഭ്യമായിരിക്കും.അർബൻ കമ്പനി, മസ്റ്റർ റൈറ്റ്, ഓൺസൈറ്റ് ഗോ എന്നീ കമ്പനികളാണ് ഫ്ലിപ്കാർട്ടിനെ കൂടാതെ ഈ മേഖലയിലേക്ക് കടന്നു വന്നിരിക്കുന്നത്. ഇവരോടാണ് ഫ്ലിപ്കാർട്ടിന്റെ ജിവെസ് മത്സരിക്കുന്നത്. വില്പന സമയത്ത് മാത്രമല്ല, മികച്ച സേവനം വില്പനാനന്തരവും നൽകണമെന്ന ചിന്തയാണ് കമ്പനിയെ പുതിയ സേവനത്തിന് പ്രേരിപ്പിച്ചത്. ജീവസിന്റെ സേവനം ലഭ്യമാക്കുന്നത് ഫ്ലിപ്കാർട്ടിന്റെ മൊബൈൽ ആപ് വഴിയാണ്.