• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം ‘ ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
March 21, 2022 : 9:30 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം ‘ ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

കണ്ണൂർ: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ‌പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാർ പൂർണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുമദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ പാനൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ അനുവദിച്ചു കൂടായെന്ന നിലപാടാണ് കോൺഗ്രസിനും ബിജെപിക്കുമുള്ളത്. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നു. സിൽവർ ലൈൻ വേണ്ട ആകാശപാത മതി എന്നാണ് പ്രതിപക്ഷം പറയുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസിലാക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവർക്ക് 4 ഇരട്ടി നഷ്ടപരിഹാരം വെറും വാക്ക് അല്ല. ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള വികസനം അനുവദിക്കില്ല എന്ന ദുശാഠ്യം ആണ് പ്രതിപക്ഷത്തിനുള്ളത്. കോൺഗ്രസും ബിജെപിയും കൈകോർത്തു കൊണ്ട് വികസനത്തെ എതിർക്കുകയാണ്. യു ഡി എഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. പക്ഷെ അവരുടെ നേതാക്കൾ തന്നെ സ്വകാര്യമായി പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗര പ്രമുഖർ സർക്കാരിൻ്റെ അഭിപ്രായത്തിന് കയ്യടിക്കുന്നവരല്ല. സർക്കാർ പൂർണ്ണ തോതിൽ നാട്ടിൽ ഇറങ്ങി പദ്ധതി വിശദീകരിക്കും. ആര് പറയുന്നതാണ് ജനം അംഗീകരിക്കുക എന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ ഇടപെടൽ ശേഷിയെ ഭരണവർഗ്ഗം ഭയപ്പെടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ബംഗാളും ത്രിപുരയും ഇതിന് ഉദാഹരണമാണ്. സി പി എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. രാജ്യത്ത് വിവിധ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നു. ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ബി ജെ പി ഗവൺമെന്റ് എന്തായി മാറുമെന്ന് മുന്നറിയിപ്പ് നൽകിയ പാർട്ടിയാണ് സി പി എം. സഹോദരങ്ങളിൽ പോലും പകയും വിദ്വേഷവും സൃഷ്ടിക്കാൻ ആർ എസ് എസിന് അറിയാം. ഒറ്റക്കെട്ടായി യോജിച്ച് ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു ; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം

Next Post

കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; റാന്നി സ്വദേശികൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; റാന്നി സ്വദേശികൾ പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; റാന്നി സ്വദേശികൾ പിടിയിൽ

സംഘപരിവാര്‍ രാജ്യത്ത് സര്‍വ്വനാശം വിതയ്ക്കുന്നു ;  മതനിരപേക്ഷത സംരക്ഷിക്കേണ്ടതുണ്ട് : മുഖ്യമന്ത്രി

സംഘപരിവാര്‍ രാജ്യത്ത് സര്‍വ്വനാശം വിതയ്ക്കുന്നു ; മതനിരപേക്ഷത സംരക്ഷിക്കേണ്ടതുണ്ട് : മുഖ്യമന്ത്രി

ഓട്ടോ-ടാക്സി നിരക്ക്​ വർധനക്ക് കളമൊരുങ്ങുന്നു ;  ഓട്ടോ മിനിമം ചാർജ്​ 30 രൂപയാക്കാൻ​ ശിപാർശ

ഓട്ടോ-ടാക്സി നിരക്ക്​ വർധനക്ക് കളമൊരുങ്ങുന്നു ; ഓട്ടോ മിനിമം ചാർജ്​ 30 രൂപയാക്കാൻ​ ശിപാർശ

വീട്ടമ്മക്കുനേരെ ആക്രമണം ; രണ്ടുപേർ അറസ്റ്റിൽ

അന്ധവിദ്യാര്‍ത്ഥിയെ സ്കൂൾ വാച്ചര്‍ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; പ്രിൻസിപ്പളും അറസ്റ്റിൽ

കോവിഡ് പടരുന്നു ;  അടച്ചുപൂട്ടലുമായി കൂടുതൽ ചൈനീസ് നഗരങ്ങൾ

കോവിഡ് പടരുന്നു ; അടച്ചുപൂട്ടലുമായി കൂടുതൽ ചൈനീസ് നഗരങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021