• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിനെതിരെ ബിജെപിക്കൊപ്പം യുഡിഎഫും പ്രവർത്തിക്കുന്നു: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 11, 2023 : 8:50 am
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിനെതിരെ ബിജെപിക്കൊപ്പം യുഡിഎഫും പ്രവർത്തിക്കുന്നു: മുഖ്യമന്ത്രി

തൊടുപുഴ > കേരളത്തിനെതിരെ പ്രവർത്തിക്കുന്ന ബിജെപിയുടെ അതേ മാനസികാവസ്ഥയാണ്‌ കോൺഗ്രസിനും യുഡിഎഫിനുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊടുപുഴയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ പുരോഗതി തടയാൻ ഒരു ശക്തിക്കും കഴിയില്ല. ലോകത്തിന് മുന്നിൽ നാം തന്നെ കാണിച്ച പാഠമാണത്. പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ നമ്മെ സഹായിക്കാൻ ബാധ്യതപ്പെട്ടവർ സഹായിക്കാതിരുന്നിട്ടും കേരളം തകർന്നില്ല. ജനങ്ങളുടെ ഐക്യത്തിൽ നാം പുരോഗതി നേടി.

നമ്മുടെ മുന്നോട്ടുപോക്കിനെ എങ്ങനെയൊക്കെ തടയാം എന്ന് കേന്ദ്ര സർക്കാർ ചിന്തിക്കുന്നു. പ്രാദേശിക സർക്കാരുകൾക്ക് ധനവും അധികാരവും നൽകേണ്ടതുണ്ട്. പക്ഷെ കേരളത്തിന് അത് ലഭിക്കുന്നില്ല. നവകേരള സദസ്സിൽ അധ്യക്ഷത വഹിക്കേണ്ടത് എംഎൽഎമാരാണ്. ഈ പരിപാടി നിശ്‌ചയിച്ചപ്പോൾ സർക്കാർ അങ്ങനെയാണ്‌ തീരുമാനിച്ചത്‌. പക്ഷെ യുഡിഎഫ് ബഹിഷ്കരിച്ചു. ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്. ഇവിടുത്തെ എംഎൽഎ ഈ പരിപാടിയിലില്ല. മുമ്പ്‌ ഇവിടെ നടന്ന പ്രധാന പരിപാടിയിലും അദ്ദേഹം സഹകരിച്ചില്ല. സർക്കാരിന്റെ ഏത് പരിപാടിയുമായും സഹകരിക്കാതിരിക്കാനുള്ള മാനസികാവസ്ഥയിലാണ് യുഡിഎഫ്.

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. ലോക്‌സഭയിൽ 18 എംപിമാർ യുഡിഎഫിനുണ്ട്. ഇവർ കേരളത്തിന്റെ പ്രശ്‌നം ഉന്നയിക്കുന്നത് കാണുന്നില്ല. നമ്മെ ദ്രോഹിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ അതേ മാനസികാവസ്ഥയിലാണ് കോൺഗ്രസും യുഡിഎഫും. പാർലമെന്റ്‌ സമ്മേളനത്തിന് മുമ്പ് എംപിമാരുടെ യോഗം വിളിക്കുന്ന പതിവുണ്ട്‌. കേരളത്തിന്‌ അർഹതപ്പെട്ട വിഹിതം നേടിയെടുക്കാൻ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പക്ഷെ യുഡിഎഫ്‌ എംപിമാർ ഒപ്പിട്ടില്ല. ബിജെപിയുടെ അതേ സമീപനം തന്നെയാണ് ഇവർക്കും.

ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒട്ടേറെ സംഭവങ്ങൾ രാജ്യത്തുണ്ട്. കൊലയും കൂട്ടക്കൊലയും വംശഹത്യയുമുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാൻ വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം. കോൺഗ്രസിന് അതില്ല. പശുവിന്റെ പേരിൽ ലഹളയുണ്ടായപ്പോൾ ബിജെപിയുടെ അതേ നിലപാട് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. പൗരത്വ നിയമ ഭേദഗതി വന്നപ്പോൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞു. അത് ഇടതുപക്ഷത്തിന്റെ മനസ്സാണ്. പക്ഷെ വർഗീയതയുമായി സമരസപ്പെട്ട നിലപാടാണ് കോൺഗ്രസിനുള്ളത്. ഇത് ജനം തിരിച്ചറിയുന്നുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുടകിൽ മലപ്പുറം സ്വദേശിയുടെ 50 ലക്ഷം കവർന്നു അന്വേഷണത്തിന് പ്രത്യേക സംഘം

Next Post

കേന്ദ്രം ഞെരുക്കിയില്ലെങ്കിൽ കേരളം കൂടുതൽ കുതിക്കും: കെ എൻ ബാലഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്രം ഞെരുക്കിയില്ലെങ്കിൽ കേരളം കൂടുതൽ കുതിക്കും: കെ എൻ ബാലഗോപാൽ

കേന്ദ്രം ഞെരുക്കിയില്ലെങ്കിൽ കേരളം കൂടുതൽ കുതിക്കും: കെ എൻ ബാലഗോപാൽ

ഷബ്നയുടെ ആത്മഹത്യ;’ ഭർത്താവിന്‍റെ ബന്ധുക്കൾ പണവും സ്വാധീനവുമുള്ളവര്‍’, അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

ഷബ്നയുടെ ആത്മഹത്യ;' ഭർത്താവിന്‍റെ ബന്ധുക്കൾ പണവും സ്വാധീനവുമുള്ളവര്‍', അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു, യുവതിയും ഭർത്താവും ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു, യുവതിയും ഭർത്താവും ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി

കുടകിലെ റിസോർട്ടിൽ ജീവനൊടുക്കിയ മലയാളികൾ കോളേജ് അധ്യാപികയും മകളും വിമുക്തഭടനും, വിവാഹിതരായിട്ട് മാസങ്ങൾ മാത്രം

കുടകിലെ റിസോർട്ടിൽ ജീവനൊടുക്കിയ മലയാളികൾ കോളേജ് അധ്യാപികയും മകളും വിമുക്തഭടനും, വിവാഹിതരായിട്ട് മാസങ്ങൾ മാത്രം

എൽദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരായ കയ്യേറ്റം; കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്ത് പൊലീസ്

എൽദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരായ കയ്യേറ്റം; കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്ത് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021