• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
February 28, 2024 : 9:01 pm
in Kerala, News
Reading Time: 1 min read
0
A A
0
ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പരാധീനത പരിഹരിക്കാൻ കഴിയുന്നതോടെ നിശ്‌ചയമായും ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായമാണതെന്നും ഇതാണ്‌ സർക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്‌ആർഒ പെൻഷനേഴ്‌സ്‌ അസോസിയേഷൻ 20–-ാം വാർഷികവും ആദ്യറോക്കറ്റ്‌ വിക്ഷേപണത്തിന്റെ 60–-ാം വാർഷികവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാമൂഹ്യ സുരക്ഷാമേഖലകളെ ശക്തിപ്പെടുത്തുന്ന നടപടികളാണ്‌ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്‌. ഏറ്റവും മുതിർന്ന പൗരന്മാരുള്ള സംസ്ഥാനമാണ്‌ കേരളം. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസ അവകാശം, പെൻഷൻ അവകാശം തുടങ്ങിയവ ഏതെങ്കിലും തരത്തിലുള്ള ഔദാര്യമല്ല. പൗരർ എന്ന നിലയ്‌ക്കുള്ള അവകാശമാണ്‌.

ആ പൗരന്മാർക്ക്‌ അവകാശപ്പെട്ട കാര്യങ്ങൾ സർക്കാർ നിർവഹിക്കും. ഈ കാഴ്‌പ്പാടിലാണ്‌ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്‌. അതുകൊണ്ടാണ്‌ 60 ലക്ഷത്തിലധികം ആളുകൾക്ക്‌ ക്ഷേമപെൻഷൻ നൽകുന്നതിലേക്ക്‌ നാടിന്‌ മാറാൻ കഴിഞ്ഞത്‌. കർഷകത്തൊഴിലാളികൾക്ക്‌ ആദ്യമായി ഇ കെ നായനാരുടെ സർക്കാരിന്റെ കാലത്ത്‌ പെൻഷൻ നൽകി തുടങ്ങിയപ്പോൾ എതിർത്തവർ ഇന്ന്‌ പെൻഷൻ നൽകേണ്ടതാണെന്ന്‌ വാദിക്കുന്ന അവസ്ഥ വന്നിട്ടുണ്ട്‌. അത്‌ നല്ല മാറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ശശി തരൂർ എംപി, ഒ രാജഗോപാൽ, അസോസിയേഷൻ ജനറൽസെക്രട്ടറി ജോൺസൺ എസ്‌ ഫെർണാണ്ടസ്‌, വർക്കിങ്‌ പ്രസിഡന്റ്‌ സി എൻ ധനപാലൻ തുടങ്ങിയവരും സംസാരിച്ചു. സംഘടനയുടെ വൈസ്‌പ്രസിഡന്റ്‌ സി രാമചന്ദ്രൻ എഴുതിയ ശാസ്‌ത്രം ചരിത്രം ദർശനം എന്ന കൃതി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പ്രകാശിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌കില്‍ഡ് ഇന്‍ ഇമിഗ്രേഷന്‍ തൊഴില്‍ തട്ടിപ്പ്: ഉടമകള്‍ മുങ്ങിയത് 25 കോടിയിലേറെ രൂപയുമായി

Next Post

അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി

അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന്​ ഹൈകോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി

എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക്

എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക്

ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; ‘ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു’

ആദ്യ ഭാര്യയുടെ മകൾ, അക്യുപങ്ചർ പഠിച്ച 19 കാരി ആസിയയെയും പ്രതിയാക്കി; 'ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു'

വര്‍ക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു, കാരണവും കണ്ടെത്തി പൊലീസ്

വര്‍ക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു, കാരണവും കണ്ടെത്തി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021