പുത്തനത്താണി (മലപ്പുറം) : രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെക്കൊണ്ട് നിശബ്ദരാക്കാനാണ് സംഘപരിവാർ ശ്രമമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും ഒടുവിൽ സോണിയഗാന്ധിക്കും രാഹുൽഗാന്ധിക്കും അവർ നോട്ടീസ് നൽകിക്കഴിഞ്ഞു. എന്നാൽ അത് കേരളത്തിലെ കോൺഗ്രസുകാർ അറിഞ്ഞിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടോ എന്ന് അവർ ചോദിക്കുന്ന സ്ഥിതിയാണ്. ആരും ആ സംഭവം സംസാരിക്കുന്നതേ കേൾക്കുന്നില്ല –- പിണറായി പറഞ്ഞു.