തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആർത്തി പണ്ടാരങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിലർ അഴിമതി തങ്ങളുടെ അവകാശമാണെന്ന് കരുതുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഇക്കാര്യത്തിൽ ഇടപെടണം.സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി എടുക്കും. ഒരു തരത്തിലുള്ള അഴിമതിയും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.