വയനാട് : വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. എസ്എഫ്ഐ ഇപ്പോൾ ഒരു സമരവുമായി വന്നത് ആസൂത്രിതം തന്നെയാണ്. സിപിഎമ്മിന്റെ ഈ പ്രവർത്തനം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.