ന്യൂഡൽഹി : അസമിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾ മാറ്റാനൊരുങ്ങി സർക്കാർ. സ്ഥലപ്പേരുകൾ സംസ്കാരത്തിനേയും പൈതൃകത്തേയും പ്രതിനിധീകരിക്കുന്നതാവണമെന്നും അതിനായി ജനങ്ങൾക്ക് പേരുകൾ നിർദ്ദേശിക്കാമെന്നും മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ പറഞ്ഞു. ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ പേര് അതിന്റെ സംസ്കാരത്തേയും പൈതൃകത്തേയും നാഗരികതയും പ്രതിനിധീകരിക്കുന്നതാവണം. അതിനായി ജനങ്ങൾക്കും നിർദ്ദേശിക്കാം. ഏതെങ്കിലും ജാതിക്കോ മതത്തിനോ നമ്മുടെ സംസ്കാരത്തിനോ അപമാനകരമായ പേരുകൾ മാറ്റുന്നതിനായി ജനങ്ങൾക്ക് ഇ പോർട്ടൽ വഴി നിർദ്ദേശിക്കാം.- അദ്ദേഹം ട്വീറ്റ് ചെയ്തു.