വിസ്പറേഴ്സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്കര് നേടി. വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്.
ആര്.ആര്.ആര് സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഗാനമായിരിക്കും അത്. ഇതിന്റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം.
അതേ സമയം തന്നെ ഓസ്കര് വേദിയില്‍ ഇന്ത്യക്ക് അഭിമാനമായിരിക്കുകയാണ് എലിഫന്റ് വിസ്പേറേഴ്സ്. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്കറാണ് നേടിയിട്ടുള്ളത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്റ് വിസ്പേറേഴ്സ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്, ബെല്ല ദമ്പതികളുടെ ജീവിതം ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കാൻ കാര്‍ത്തിനി ഗോണ്‍സാല്‍വെസിന് സാധിച്ചു.
ഇതിന്റെ നേട്ടത്തിലും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മുഴുവൻ ടീമിനും അഭിനന്ദനം അറിയിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം അവരുടെ ഡോക്യുമെന്ററി മനോഹരമായി ഉയര്‍ത്തി കാട്ടുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ‘ദി എലിഫന്റ് വിസ്പറേഴ്സില്‍’ രഘു എന്ന ആനക്കുട്ടിയുടെ കഥ നാല്‍പ്പത് മിനിറ്റ് നീളുന്ന ആവിഷ്കാരത്തിലൂടെ കാര്‍ത്തിനി ഗോണ്‍സാല്‍വെസ് പകര്‍ത്തി. നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മ്മാണം. ഇത് ജന്മനാടായ ഇന്ത്യക്ക് സമര്‍പ്പിക്കുന്നുവെന്നാണ് കാര്‍ത്തിനി ഗോണ്‍സാല്‍വെസ് ഓസ്കര് വേദിയില്‍ പറഞ്ഞത്.