തിരുവനന്തപുരം: ദുരൂഹതകളുയർത്തിയ കല്ലമ്പലത്തെ മൂന്നു മരണങ്ങളിൽ വ്യക്തത വരുത്തി പോലീസ്. ആദ്യം കൊല്ലപ്പെട്ട പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻ അജികുമാറിനെ കുത്തിയത് അയൽവാസിയായ ബിനു രാജ് തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റൂറൽ എസ്.പി പറഞ്ഞു. അജിയുടെ കൊലപാതകത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സജീവൻെറ അറസ്റ്റും രേഖപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻ അജി കുമാർ, അജികുമാറിൻെറ സുഹത്തായ അജിത്, അതിന് പിന്നാലെ അജികുമാറിൻെറ അയൽവാസിയായ ബിനു രാജ് എന്നിവരുടെ മരണത്തിലാണ് പോലീസ് വ്യക്തത വരുത്തുന്നത്. 24 മണിക്കൂറിനിടെയാണ് മൂന്നു മരണങ്ങളുണ്ടായത്. ഇതിൽ അജികുമാറും, അജിത്തും കൊല്ലപ്പെടുകയായിരുന്നു. ബിനു രാജിനെറത് ആത്മഹത്യയാണെന്നും പോലീസ് സ്ഥിരീകരിക്കുന്നു. തിങ്കളാഴ്ച്ച രാവിലെ കുത്തേറ്റുമരിച്ച നിലയിൽ കാണപ്പെട്ട അജികുമാറിനെ കൊലപ്പെടുത്തയത് അയൽവാസിയായ ബിനുരാജെന്നാണ് പ്രാഥമിക നിഗമനമെന്നാണ് റൂറൽ എസ്.പി പരഞ്ഞത്. പ്രതി മരിച്ചതിനാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ വ്യക്തത വരൂവെന്ന് പോലീസ് പറയുന്നു.
അജികുമാറും ബിനുരാജും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. അജികുമാർ മരിക്കുന്നതിന് തലേദിവസവും ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. അജികുമാറിന്റെ വീട്ടിലുൾപ്പടെ പല സ്ഥലങ്ങളിൽ വെച്ച് പ്രതികൾ മദ്യപിച്ചിട്ടുണ്ട്. അതിനാൽ ബിനുരാജു മാത്രമാണോ കൊലപാതക സംഘത്തിലുള്ളത് എന്നതിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം അജികുമാറിന്റെ കൊലപാതക ശേഷം സുഹൃദ്സംഘം വീണ്ടും സംഘടിച്ച് മദ്യപിച്ചു. അജികുമാറിന്റെ കൊലപാതകത്തെ കുറിച്ച് തർക്കമുണ്ടായി. ഇതിൽ ഡ്രൈവറായ സജീവനാണ് കൊലപാത്തിന് പിന്നിലെന്ന് മറ്റുള്ളവർ കുറ്റപ്പെടുത്തി ഇതേത്തുടർന്നാണ് മദ്യലഹരിയിൽ അജിത്ത്, പ്രമോദ് എന്നിവരെ സജീവ് വാഹനമിടിപ്പിച്ചത്. ഇതിൽ അജിത് തൽക്ഷണം മരിച്ചു. പ്രമോദ് ചികിത്സയിലാണ്. അജികുമാറിനെ കൊലപ്പെടുത്തിയ ബിനുരാജ് ബസ്സിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നതിന് തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു.