പാലക്കാട് : കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ളതിനാല്‍ വാളയാര്‍ അതിര്‍ത്തിയില്‍ കേരള പോലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതല്‍ പേരെത്താന്‍ സാധ്യയുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം പാലക്കാട് നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടാകും പ്രധാന സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുക. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം കള്‍ശനമായി നിയന്ത്രിക്കും. പോലീസ് പരിശോധന അര്‍ദ്ധരാത്രി വരെ തുടരും.