• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കഴമ്പില്ല’; ഇ പി ജയരാജനെതിരായ കേസ് എഴുതിത്തള്ളാൻ പൊലീസ്

by Web Desk 06 - News Kerala 24
June 8, 2023 : 8:49 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് വലിയതുറ പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ കുറ്റപത്രം തയ്യാറാക്കി.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഡോ വിമാനത്തിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് ഇ പി ജയരാജൻ കൈയേറ്റം ചെയ്തത്. യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോള്‍ ജയരാജൻ മർദ്ദിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാരും പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാതെ തള്ളിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാർ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. വധശ്രമം, ഗൂഢാലോചന, സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകള്‍ പ്രകാരം ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽകുമാ‍ർ, പി എ സുനീഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. എയർക്രാഫ്റ്റ് നിയമ പ്രകാരമുള്ള കുറ്റം ചുമത്താതെയാണ് കേസെടുത്തത്. ഈ കേസാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധക്കാർ എത്തിയപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കൈയേറ്റം ചെയ്തുവെന്ന പരാതി നിലനിൽക്കില്ലെന്നുമാണ് പൊലീസിന്‍റെ റിപ്പോർട്ട്. റിപ്പോർട്ടിന്മേൽ പരാതിയുണ്ടെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കാൻ പൊലീസ് പരാതിക്കാർക്ക് നോട്ടീസ് അയച്ചു. വിമാനത്തിനുള്ളിൽ വച്ച് ഇ പി ജയരാജൻ പ്രവർത്തകരെ കൈയേറ്റം ചെയ്യതുവെന്ന ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തുകയും യാത്ര വിലക്ക് ഏ‍ർപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി.

എയർക്രാഫ്റ്റ് നിയമം ചുമത്തിയതിനാൽ കേന്ദ്ര സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി. മുഖ്യമന്ത്രി കയറിയ അതേ വിമാനത്തിൽ യാത്ര ചെയ്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജിദ്, നവീൻ കുമാർ, സുനിത് എന്നിവരെ കൂടാതെ ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ശബരിനാഥനും പ്രതിയാണ്. ഇപിക്കെതിരായ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോർട്ടിൽ തടസ വാദമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസുകാർ കോടതിയെ സമീപിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ ട്രെയിനിന് തീവച്ചതും രക്ഷപ്പെട്ടതും സംഭവസ്ഥലത്ത് വിശദീകരിച്ച് പ്രതി; തെളിവെടുപ്പ് നടത്തി

Next Post

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി പഠിക്കാന്‍ ബിഹാര്‍ സംഘം; ‘വിമുക്തി മാതൃക നടപ്പിലാക്കും’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി പഠിക്കാന്‍ ബിഹാര്‍ സംഘം; ‘വിമുക്തി മാതൃക നടപ്പിലാക്കും’

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി പഠിക്കാന്‍ ബിഹാര്‍ സംഘം; 'വിമുക്തി മാതൃക നടപ്പിലാക്കും'

വീട്ടിലെത്തി പഠിപ്പിക്കും അധ്യാപകൻ, ആളില്ലാത്തപ്പോൾ ക്രൂരതയ്ക്ക് ശ്രമം, തടഞ്ഞ് പതിനഞ്ചുകാരി; അറസ്റ്റ്

വീട്ടിലെത്തി പഠിപ്പിക്കും അധ്യാപകൻ, ആളില്ലാത്തപ്പോൾ ക്രൂരതയ്ക്ക് ശ്രമം, തടഞ്ഞ് പതിനഞ്ചുകാരി; അറസ്റ്റ്

മാവേലിക്കരയില്‍ 4 വയസുകാരിയെ കൊന്ന അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു

മാവേലിക്കരയില്‍ 4 വയസുകാരിയെ കൊന്ന അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു

500 രൂപ പിൻവലിച്ച് 1000 രൂപ തിരിച്ചെത്തുമോ? മറുപടിയുമായി ആർബിഐ ഗവർണർ

500 രൂപ പിൻവലിച്ച് 1000 രൂപ തിരിച്ചെത്തുമോ? മറുപടിയുമായി ആർബിഐ ഗവർണർ

തലമുടി വളരാന്‍ വേണം ഈ അഞ്ച് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ…

തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും ഈ പച്ചക്കറി ഡയറ്റില്‍ ഉള്‍പ്പെടുത്താം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021