• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമിയിലെ പരിശോധന തടഞ്ഞ് സഹകരണ ബാങ്ക് പ്രസിഡന്‍റ്

by Web Desk 01 - News Kerala 24
February 19, 2022 : 12:15 pm
in Kerala, News
Reading Time: 1 min read
0
A A
0
പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമിയിലെ പരിശോധന തടഞ്ഞ് സഹകരണ ബാങ്ക് പ്രസിഡന്‍റ്

ഇടുക്കി  : പൊന്മുടിയില്‍  കെഎസ്ഇബി പാട്ടത്തിന് നല്‍കിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്ക് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ സഹകരണ ബാങ്ക് പ്രസിഡന്‍റ് തടഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്നാണ് ബാങ്ക് പ്രസിഡന്‍റ് പറഞ്ഞത്. പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ‌ ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രാജാക്കാട് വില്ലേജിൽ റീ സർവേ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്. മൂന്നു സർവേയർമാർ അടങ്ങുന്ന സംഘമാ പ്രഥമിക പരിശോധന നടത്തുന്നത്.

ഹൈഡൽ ടൂറിസം പദ്ധതികൾക്കായി കെഎസ്ഇബി ഭൂരിഭാഗം സ്ഥലങ്ങളും കൈമാറിയത് നടപടികൾ പാലിക്കാതെയാണ്. സർക്കാരിന്‍റെയും കെഎസിഇബി ഫുൾ ബോർഡിന്‍റെയും അനുമതിയില്ലാതെയായിരുന്നു ഭൂമി കൈമാറ്റം. ആനയിറങ്കൽ അണക്കെട്ടിൽ ഭൂമി കൈവശപ്പെടുത്തിയത് 16 ദിവസം മുമ്പ് രൂപീകരിച്ച തട്ടിക്കൂട്ട് സൊസൈറ്റിക്ക്. ഇടുക്കിയിൽ മാത്രം മൂന്നാർ, പൊന്മുടി, ആനയിറങ്കൽ, കല്ലാർകുട്ടി, ചെങ്കുളം എന്നിങ്ങനെ പത്തു സ്ഥലങ്ങളിലാണ് കെഎസ്ഇബി ഭൂമി പാട്ടത്തിനു നൽകിയത്. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾക്കാണ് കൂടുതൽ സ്ഥലങ്ങളും ലഭിച്ചത്. എന്നാൽ ഇതിൽ രണ്ടെണ്ണത്തിനു മാത്രമാണ് സർക്കാരിന്‍റെയും കെഎസിഇബിയുടെയും അനുമതിയുള്ളത്. പ്രാദേശിക സഹകരണ സംഘങ്ങൾക്കൊപ്പം ചില കടലാസ് സൊസൈറ്റികൾക്കും ഭൂമി നൽകി. ആനയിറങ്കലിൽ മൾട്ടി ഡയമൻഷണൽ തിയേറ്റർ ആൻറ് ഹൊറർ ഹൌസിനായി കരാറെടുത്ത സ്പർശം ടൂറിസം ആന്‍റ് ചാരിറ്റബിൾ സൊസൈറ്റി അത്തരത്തിലൊന്നാണ്.

അനുമതി ഇല്ലാതെ കൈമാറ്റം നടന്നതിനെ തുടർന്ന് ആനയിറങ്കൽ ഉൾപ്പടെ പലയിടത്തും ടൂറിസം പദ്ധതികൾ നടത്തുന്നത് കെഎസ്ഇബി തടഞ്ഞിരിക്കുകയാണ്. വളരെ കുറഞ്ഞ വരുമാനം കെഎസിഇബിക്ക് ലഭിക്കുന്ന തരത്തിലാണ് കരാറുകളെല്ലാം. ഇത്തരത്തിൽ വരുമാനം കുറഞ്ഞതിനെ തുടർന്ന് മൂന്നാർ ഹൈഡൽ പാർക്കിന്‍റെ കരാർ പുനപരിശോധിക്കാൻ ഹൈഡൽ ടൂറിസം ഡയറക്ടർ കത്തുനൽകിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ ഹൈഡൽ ടൂറിസം സെന്‍റര്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന ന്യായവും കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. അനുമതി ഇല്ലാത്ത കൈമാറ്റങ്ങൾ നിയമ വിധേയമാക്കണോ എന്ന വിഷയത്തിൽ ഈ മാസം അവസാനം നടക്കുന്ന കെഎസ്ഇബി ഫുൾ ബോർഡ് തീരുമാനം എടുക്കാനാണ് സാധ്യത. വിവാദമായ സ്ഥിതിക്ക് മുൻകൂർ അനുമതിയില്ലാതെ നടത്തിയ കൈമാറ്റം റദ്ദ് ചെയ്യാനും ആലോചനയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അതിരാവിലെ മദ്യവില്‍പ്പന ; വേഷം മാറിയെത്തിയ എക്‌സൈസുകാര്‍ക്കും മദ്യം വിറ്റു – പിടിയില്‍

Next Post

പൗരത്വ നിയമ ഭേദഗതി ; റിക്കവറി നോട്ടീസുകള്‍ പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൗരത്വ നിയമ ഭേദഗതി ; റിക്കവറി നോട്ടീസുകള്‍ പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതി ; റിക്കവറി നോട്ടീസുകള്‍ പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍

നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ സ്‌കൂളില്‍ കയറ്റിയില്ല ; ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ കുറി വിവാദം

നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ സ്‌കൂളില്‍ കയറ്റിയില്ല ; ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ കുറി വിവാദം

ബിഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന് തീപ്പിടിച്ചു ; ആളപായമില്ല – അന്വേഷണം നടത്തുമെന്ന് റെയില്‍വെ

ബിഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന് തീപ്പിടിച്ചു ; ആളപായമില്ല - അന്വേഷണം നടത്തുമെന്ന് റെയില്‍വെ

മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്‌കേര്‍ട്ടും അണിഞ്ഞ് ക്ലാസിക് ലുക്കില്‍ ദീപികാ പദുക്കോണ്‍

മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്‌കേര്‍ട്ടും അണിഞ്ഞ് ക്ലാസിക് ലുക്കില്‍ ദീപികാ പദുക്കോണ്‍

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

കിഴിശ്ശേരിയില്‍നിന്ന് യുവതിയെ ഹരിയാണയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; ബംഗാള്‍ സ്വദേശി പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021