ദോഹ: ഖത്തറില്‍ ഞായറാഴ്ച വരെ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും രാജ്യത്തിന്റെ ചില മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. വാഹനം ഓടിക്കുന്നവര്‍ ഈ സമയത്ത് ജാഗ്രത പുലര്‍ത്തണം.
ഒക്ടോബര്‍ 26ന് ആരംഭിച്ച ഈ കാലവസ്ഥാ സ്ഥിതിവിശേഷം ഒക്ടോബര്‍ 30 ഞായറാഴ്ച വരെ നീണ്ടുനില്‍ക്കും. മൂടല്‍മഞ്ഞ് രൂപപ്പെടുന്ന സാഹചര്യത്തില്‍ ദൂരക്കാഴ്ച രണ്ട് കിലോമീറ്ററില്‍ താഴെയായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം പൊതുവെ രാജ്യത്ത് പകല്‍ സമയങ്ങളില്‍ ആപേക്ഷികമായി ചൂടേറിയ കാലാവസ്ഥയായിരിക്കും. 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില.