ദില്ലി: ജി 20 ഉച്ചകോടിയില്‍ സൈബർ ഹാക്കിംഗ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നാണ് നിർദ്ദേശം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം. വിവിധ മന്ത്രാലയങ്ങൾക്ക് സർക്കുലർ നൽകി. ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നിരുന്നു.