പരുമല: മാന്നാർ – ചെങ്ങന്നൂർ പാതയിൽ പരുമല പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു വശം ഇടിഞ്ഞുതാണു. പമ്പാനദിക്ക് കുറുകെയുള്ള പാലത്തിനു സമീപമാണ് ഇടിഞ്ഞത്. ഒന്നര മീറ്റർ വ്യാസത്തിലും 2 മീറ്ററോളം ആഴത്തിലുമുള്ള ഗർത്തമാണുണ്ടായത്. പൊലീസെത്തി ഗതാഗതം ഒരു വരിയായി നിയന്ത്രിച്ചു. തഹസിൽദാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.