• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിപി ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണം, നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് രമേശ് ചെന്നിത്തല

by Web Desk 06 - News Kerala 24
October 29, 2024 : 2:43 pm
in Kerala, News
Reading Time: 1 min read
0
A A
0
പൂരം പ്രതിസന്ധി ; ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടാത്തതെന്തെന്ന് ചെന്നിത്തല, രാപകൽ സമരം സമാപിച്ചു

തിരുവനന്തപുരം:എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ സിപിഎം നേതാവ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരും പോലീസും ഒളിച്ചു കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടതി മുന്‍കൂര്‍ ജാമ്യം തളളിയ സ്ഥിതിക്ക് എത്രയും പെട്ടെന്ന് അറസ്റ്റ് നടത്തണം. നീതി നിര്‍വഹണമാണ് പോലീസിന്റെ ഉത്തരവാദിത്തം. അല്ലാതെ എകെജി സെന്ററില്‍ നിന്നുള്ള ഉത്തരവുകള്‍ അനുസരിക്കലല്ല. നീതി നിര്‍വഹണത്തില്‍ നിന്നു പോലീസിനെ തടഞ്ഞ് അവരുടെ ആത്മബലം കെടുത്തരുത്.

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം. അറസ്റ്റിനു വേണ്ടിയുള്ള അവരുടെ ആവശ്യം തികച്ചും ന്യായമാണ്. ഒരു നടപടികളും എടുക്കാതെ പി.പി ദിവ്യയെ സിപിഎം സംരക്ഷിക്കുകയാണ്. ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നു തോന്നലുണ്ടാക്കി വേട്ടക്കാരെ സംരക്ഷിക്കുകയാണ് സിപിഎം. ദിവ്യ എവിടെയെന്ന് പാര്‍ട്ടി നേതൃത്വത്തിന് അറിയാമായിരുന്നു. പോലീസിനും അറിയാമായിരുന്നു. എന്നിട്ടും അവരെ പിടികൂടാന്‍ കഴിഞ്ഞില്ല. കാരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ്. പോലീസ് പാര്‍ട്ടി സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്.

ഇത്ര ഹീനമായ നടപടികളിലൂടെ ഒരു ഉന്നതോദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരിയായ ഇവര്‍ക്കെതിരെ ഇതുവരെ പാര്‍ട്ടി നടപടി എടുത്തിട്ടില്ല. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ മരണത്തിനു കാരണക്കാരിയായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയുമായ ശ്യാമളയെ രക്ഷിച്ചെടുത്തതു പോലെ ദിവ്യയേയും രക്ഷിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കണം. പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇവരെ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം – ചെന്നിത്തല ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കിയില്ല, ഭാര്യയെ ബ്യൂട്ടിപാര്‍ലറില്‍ കയറി മർദ്ദിച്ച ഭർത്താവിന് തടവ് ശിക്ഷ

Next Post

പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപ വീഡിയോ; പിപി ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

വാഹന പരിശോധനയിൽ കണ്ടെത്തിയത് യുവാക്കളുടെ ‘തോക്ക് ഡെലിവറി’; ഓൺലൈനിലൂടെ ഓർഡർ സ്വീകരിച്ച് ഇടപാടുകൾ

വാഹന പരിശോധനയിൽ കണ്ടെത്തിയത് യുവാക്കളുടെ 'തോക്ക് ഡെലിവറി'; ഓൺലൈനിലൂടെ ഓർഡർ സ്വീകരിച്ച് ഇടപാടുകൾ

കോടതിയുടെ അസാധാരണ ഇടപെടൽ; കൊലക്കേസിൽ അറസ്റ്റിലാവുമ്പോൾ പ്രായപൂർത്തിയായില്ല,’ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കണം’

കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാർ കൂടി, രാവിലെ സത്യപ്രതിജ്ഞ; ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 45 ആകും

ഇരുപത്തിയഞ്ചോളം മോഷണ കേസുകളിൽ പ്രതി; അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ

ഇരുപത്തിയഞ്ചോളം മോഷണ കേസുകളിൽ പ്രതി; അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ

കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ് ഓയിൽ എത്തിക്കാൻ ശ്രമം; കാത്തുനിന്ന് പൊലീസ്, മൂന്നം​ഗ സംഘം പിടിയിൽ

കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ് ഓയിൽ എത്തിക്കാൻ ശ്രമം; കാത്തുനിന്ന് പൊലീസ്, മൂന്നം​ഗ സംഘം പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021