• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകളുടെ വിവാഹത്തിന് 500 കോടി സ്ത്രീധനമോ? സത്യം വെളിപ്പെടുത്തി പ്രഭു

by Web Desk 04 - News Kerala 24
December 23, 2023 : 9:03 pm
in India, News
0
A A
0
മകളുടെ വിവാഹത്തിന് 500 കോടി സ്ത്രീധനമോ? സത്യം വെളിപ്പെടുത്തി പ്രഭു

ചെന്നൈ: വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ആദിക് രവിചന്ദ്രൻ. സംവിധായകൻ ആദിക് രവചന്ദ്രന്റെ വിവാഹം സമീപ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മലയാളികളുടെയും പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരം പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് ആദിക് രവിചന്ദ്രന്റെ വധു. വീട്ടുകാരുടെ സാന്നിധ്യത്തിലാണ് ആദികും ഐശ്വര്യയും ചെന്നൈയില്‍ വച്ച് കഴിഞ്ഞ ഡിസംബര്‍ 15നാണ് വിവാഹിതരായത്.2015 മുതല്‍ പരിചയക്കാരാണ് ആദിക്കും ഐശ്വര്യയും. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. ചെന്നൈയില്‍ ഒരു ബേക്കറി നടത്തുന്നുണ്ട് ഐശ്വര്യ. ചെന്നൈയിലെ അറിയപ്പെടുന്ന ബേക്കിംഗ് വര്‍ക്ക് ഷോപ്പുകളും ഐശ്വര്യ നടത്തുന്നു. 2015 മുതല്‍ ആദിക് രവിചന്ദ്രനും, ഐശ്വര്യയും പ്രണയത്തിലാണ്. ആദിക്കിനെക്കാള്‍ മൂന്ന് വയസ് മൂത്തയാളാണ് ഐശ്വര. ഒരു വലിയ ഹിറ്റ് ചിത്രം ചെയ്ത ശേഷം മാത്രം വിവാഹം എന്നാണ് ആദിക് എടുത്തിരുന്ന തീരുമാനം. അങ്ങനെ മാര്‍ക്ക് ആന്‍റണി വന്‍ ഹിറ്റായതോടെ ആദിക് വിവാഹത്തിന് ഒരുങ്ങി. ഐശ്വര്യയ്ക്കും താല്‍പ്പര്യമായിരുന്നു.

തമിഴകത്തെ രജനികാന്ത് അടക്കം മുന്‍നിര താരങ്ങള്‍ എല്ലാം പങ്കെടുത്ത വിവാഹത്തിന് ശേഷം ഇത് സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളും വാര്‍ത്തകളുമാണ് പുറത്ത് വന്നത്. ആദികിന് പ്രഭു മകളെ വിവാഹം കഴിച്ചതിന് 500 കോടി സ്ത്രീധനം നല്‍കി എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നു. തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു ഒരു യൂട്യൂബ് വീഡ‍ിയോയില്‍ ഇത് പറഞ്ഞു.

മകളുടെ രണ്ടാം വിവാഹം ആയതിനാല്‍ ലളിതമായി വിവാഹം നടത്താം എന്നായിരുന്നു നടന്‍ പ്രഭുവിന്‍റെ മനസില്‍ പണ്ട് സംഭവിച്ച കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകാതിരിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദിക് അത് സമ്മതിച്ചില്ലെന്നും അതിനാല്‍ വിവാഹം ഗ്രാന്‍റായി നടത്തിയെന്നും ചെയ്യാര്‍ ബാലു പറഞ്ഞു.

എന്നാല്‍ 500 കോടി സ്ത്രീധനം എന്ന വാര്‍ത്തയില്‍ ഇപ്പോള്‍ പ്രഭുവിന്‍റെ ഭാഗത്ത് നിന്നും വിശദീകരണം വരുന്നുണ്ട്. മറ്റൊരു ജേര്‍ണലിസ്റ്റായ സബിത ജോസഫാണ് ഇത് വിശദീകരിക്കുന്നത്. പ്രഭുവിന്‍റെ കുടുംബത്തിന് സ്വത്ത് 500 കോടിക്ക് അടുത്തുണ്ടാകാം. പ്രഭുവിന്‍റെ പിതാവ് ശിവാജി കാലത്തെ വലിയ സമ്പന്നരാണ് അവര്‍. എന്നാല്‍ അതിന് അനുസരിച്ച് കുടുംബത്തില്‍ ചില സ്വത്ത് തര്‍ക്കവും ഉണ്ട്.

500 കോടി സ്ത്രീധനം എന്നൊക്കെ പറയുമ്പോള്‍ കാര്യം എല്ലാം മാറിമറയും, ശരിക്കും താന്‍ വിവാഹത്തിന് ഒന്നും കൊടുത്തിട്ടില്ല. ബാക്കിയെല്ലാം വാസ്തവമില്ലാത്ത അഭ്യൂഹങ്ങളാണ് എന്നാണ് ഈ വാര്‍ത്തയോട് പ്രഭു പ്രതികരിച്ചത് എന്നാണ് സബിത ജോസഫ് പറയുന്നത്.

അതേ സമയം ആദിക് സംവിധാനം ചെയ്ത മാര്‍ക്ക് ആന്റണി വിശാലിന്റെ 100 കോടി ചിത്രമാകുകയും ചെയ്‍തിനാല്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. നടൻ വിശാലിനെ വമ്പൻ തിരിച്ചുവരവ് ചിത്രമായി മാറിയിരുന്നു മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ടൈം ട്രാവല്‍ ചിത്രമായിട്ടായിരുന്നു എത്തിയിരുന്നത്. സംവിധായകൻ ആദിക് രവിചന്ദ്രന്റെ ആഖ്യാനം ചിത്രത്തിന്റെ വലിയൊരു ആകര്‍ഷക ഘടകമായി മാറിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മർദ്ദനം, ആഴത്തിൽ മുറിവ്’; വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ, ഭാര്യയെ തല്ലിച്ചതച്ച മോട്ടിവേഷൻ സ്പീക്കർക്കെതിരെ കേസ്

Next Post

ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി രാംഗോപാൽ വർമ്മ ചിത്രം വ്യൂഹം: പ്രതിപക്ഷം കോടതിയിലേക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി രാംഗോപാൽ വർമ്മ ചിത്രം വ്യൂഹം: പ്രതിപക്ഷം കോടതിയിലേക്ക്

ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി രാംഗോപാൽ വർമ്മ ചിത്രം വ്യൂഹം: പ്രതിപക്ഷം കോടതിയിലേക്ക്

ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഹമദ് എയര്‍പോര്‍ട്ട്

ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഹമദ് എയര്‍പോര്‍ട്ട്

ആറ് മാസം മുമ്പ് അതിഥിയായി എത്തി, ആലപ്പുഴ നഗരസഭയുടെ തണലിൽ ‘അവൾ രണ്ടുപേരായി’, കുടുംബത്തോടൊപ്പം മടക്കം

ആറ് മാസം മുമ്പ് അതിഥിയായി എത്തി, ആലപ്പുഴ നഗരസഭയുടെ തണലിൽ 'അവൾ രണ്ടുപേരായി', കുടുംബത്തോടൊപ്പം മടക്കം

പ്രതിഷേധക്കാരെ മർദിച്ചു; കോടതി ഇടപെട്ടു, മുഖ്യമന്ത്രിയുടെ ​ഗൺമാനെതിരെ കേസ്

പ്രതിഷേധക്കാരെ മർദിച്ചു; കോടതി ഇടപെട്ടു, മുഖ്യമന്ത്രിയുടെ ​ഗൺമാനെതിരെ കേസ്

സൗദിയില്‍ അല്‍ഹദ ചുരം റോഡ് താല്‍ക്കാലികമായി അടച്ചിടും

സൗദിയില്‍ അല്‍ഹദ ചുരം റോഡ് താല്‍ക്കാലികമായി അടച്ചിടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021