• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം: രാഷ്ട്രപതി

by Web Desk 04 - News Kerala 24
July 23, 2022 : 9:38 pm
in India, News
Reading Time: 1 min read
0
A A
0
രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം: രാഷ്ട്രപതി

ന്യൂഡൽഹി : കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയർന്നു ചിന്തിക്കണമെന്ന് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളോട് ആഹ്വാനം ചെയ്ത് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ദേശതാൽപര്യം മുൻനിർത്തി രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് എന്താണ് ആവശ്യമെന്ന് അറിഞ്ഞ് പ്രവർത്തിക്കണം. പാർലമെന്റിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിലാണ് കോവിന്ദിന്റെ പരാമർശം.

പാർലമെന്റ് സെൻട്രൽ ഹാളിലായിരുന്നു ചടങ്ങ്. രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ജനങ്ങൾക്ക് എതിർക്കാനും അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സമ്മർദം ചെലുത്താനുമുള്ള അവകാശമുണ്ട്. എന്നാൽ അത് ഗാന്ധി മാർഗത്തിലാകണം. സമാധാനവും ഐക്യവും ഉണ്ടാകണം.

പാർലമെന്റിലെ എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്ന വലിയ കുടുംബത്തിന്റെ ഭാഗമാണ് താനെന്നാണ് എപ്പോഴും കരുതിയിട്ടുള്ളത്. ഒരു കുടുംബത്തിലെ പല ആളുകൾക്കു വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളതുപോലെ ഇവിടെയും അങ്ങനെയുണ്ടാകും. എന്നാൽ അതെല്ലാം മാറ്റിവച്ച് രാജ്യത്തിന്റെ ഉന്നമനത്തിനായി ഒരോരുത്തരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയായുള്ള കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ്‌ കോവിന്ദിന് പാർലമെന്റ് അംഗങ്ങൾ യാത്രയയപ്പ് നൽകിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർല തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുർമുവിനെ അഭിനന്ദനം അറിയിച്ച കോവിന്ദ് അവരുടെ മാർഗനിർദേശങ്ങൾ രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത്; 1.4 കോടിയിലേറെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

Next Post

ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ്: എൻഐഎ ഏറ്റെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ്: എൻഐഎ ഏറ്റെടുത്തു

ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ്: എൻഐഎ ഏറ്റെടുത്തു

സെപ്റ്റംബർ 6 മുതൽ 12 വരെ സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍; ഇത്തവണ വിപുലമായ ആഘോഷം

സെപ്റ്റംബർ 6 മുതൽ 12 വരെ സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷ പരിപാടികള്‍; ഇത്തവണ വിപുലമായ ആഘോഷം

മധ്യാഹ്ന വിശ്രമം നിയമം; ലംഘിച്ച 26 തൊഴിലാളികള്‍ അറസ്റ്റില്‍

മധ്യാഹ്ന വിശ്രമം നിയമം; ലംഘിച്ച 26 തൊഴിലാളികള്‍ അറസ്റ്റില്‍

ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം

ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം

ശ്രീകാര്യത്ത് ബൈക്ക് തെന്നിവീണ് അപകടം , വിദ്യാർത്ഥിനി മരിച്ചു

ശ്രീകാര്യത്ത് ബൈക്ക് തെന്നിവീണ് അപകടം , വിദ്യാർത്ഥിനി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021