കാസർകോട് 4 ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30നു കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം.വി.ഗോവിന്ദൻ എന്നിവർ ചേർന്നു സ്വീകരിക്കും. 3.20നു കാസർകോട് പെരിയയിൽ കേരള കേന്ദ്ര സർവകലാശാല ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കും. ശേഷം കണ്ണൂരിലെത്തി വിമാനമാർഗം കൊച്ചിയിലേക്കു തിരിക്കും. വൈകിട്ട് 6.35നു കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. താമസം താജ് മലബാർ റിസോർട്ടിൽ.
നാളെ രാവിലെ 9.50 മുതൽ കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ വീക്ഷിക്കും. 11.30നു വിക്രാന്ത് സെൽ സന്ദർശിക്കും. 23നു രാവിലെ 10.20നു നാവികസേനാ വിമാനത്താവളത്തിൽ നിന്നു തിരുവനന്തപുരത്തേക്കു തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. 11.30നു പൂജപ്പുരയിൽ പി.എൻ.പണിക്കരുടെ പ്രതിമ അനാച്ഛാദനം, പൊതുസമ്മേളനം. വൈകിട്ട് 5 മുതൽ 6 വരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം. 23നു രാജ്ഭവനിൽ താമസം. 24നു രാവിലെ 9.50നു ഡൽഹിക്കു മടങ്ങും.