ന്യൂഡൽഹി : ഇന്ത്യയിലെ യുവതീയുവാക്കൾ വിദേശത്ത് പോയി മെഡിസിന് പഠിക്കുന്നത് എന്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രയ്‌നിൽ മെഡിസിന് പഠിക്കാൻപോയ നിരവധി ഇന്ത്യക്കാർ ഉക്രയ്‌നിൽ കുടുങ്ങിക്കിടക്കുന്ന അവസരത്തിലാണ് അഭിപ്രായപ്രകടനം. ബജറ്റിലെ ആരോഗ്യമേഖലയ്‌ക്കുള്ള പ്രഖ്യാപനങ്ങളെക്കുറിച്ച് വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ കുട്ടികൾ പഠിക്കാനായി പ്രത്യേകിച്ച് മെഡിസിന് പഠിക്കാനായി ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നു. അവിടെയെല്ലാം ഭാഷ പ്രശ്‌നമായി മാറും. എന്നിട്ടും പോകുന്നു. നമ്മുടെ സ്വകാര്യമേഖലയ്‌ക്ക് ഈ വിഷയത്തിൽ ഇടപെടലുകൾക്ക് കഴിയില്ലേ?’ – മോദി പറഞ്ഞതായി റിപ്പോർട്ട് ചെയ്‌തു.