ഇടുക്കി: നടന് പൃഥ്വിരാജിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് താരത്തെ വിധേയനാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇടുക്കിയിലെ മറയൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പൃഥ്വിരാജിന്റെ കാലിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനിടെ ബസില്‍ നിന്ന് വീഴുകയായിരുന്നു. കാലിന്റെ ലിഗമെന്റിനാണ് പരുക്കേറ്റത്.
ജിആർ ഇന്ദുഗോപന് എഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.