തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര പെര്‍മിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കെഎസ്ആര്‍ടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓര്‍ഗനൈസേഷന്‍ രംഗത്ത്. കെഎസ്ആര്‍ടിസി നീക്കത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സ്വകാര്യ ബസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
140 കിലോമീറ്ററിലധികം ദൂരം വരുന്ന ബസുകള്‍ നിര്‍ത്തലായപ്പോള്‍ പകരം സംവിധാനമായ കെഎസ്ആര്‍ടിസി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. പതിനായിരക്കണക്കിന് തൊഴിലാളികള്‍ മുഴു പട്ടിണിയിലാണ്. അടിയന്തരമായി കേരളത്തിലെ യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണണം. വായ്പ എടുത്ത സ്വകാര്യ ബസ് ഉടമകളെ സംരക്ഷിക്കാന്‍ വേണ്ട നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സ്വകാര്യ ബസ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.