• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘എന്‍എസ്‍എസിന് വേണ്ടി കക്കൂസ് വെട്ടാൻ പോയാലും അഭിമാനം’; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്

by Web Desk 06 - News Kerala 24
November 19, 2022 : 2:26 pm
in Kerala, News
Reading Time: 1 min read
0
A A
0
‘എന്‍എസ്‍എസിന് വേണ്ടി കക്കൂസ് വെട്ടാൻ പോയാലും അഭിമാനം’; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിലെ നിയമനം സംബന്ധിച്ച കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കി.

എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന കോടതിയുടെ പരാമർശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ പ്രിയ വർഗീസ് പിന്നീടത് പിൻവലിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തി കൊണ്ടാണ് പ്രിയ വര്‍ഗീസിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം,, നാഷണൽ സർവീസ് സ്കീമിന്  കുഴിവെട്ടിയത്  അധ്യാപന പരിചയമാകില്ലെന്ന വിമർശനത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. പ്രിയ വർഗീസ് കേസിനിടെ നടത്തിയ ഈ പരാമർശം സാമൂഹൃ മാധ്യമങ്ങളലടക്കം വലിയ ചർച്ചയായതോടെയാണിത് കോടതിയുടെ നടപടി. കുഴിവെട്ട് എന്ന പരാമർശം താൻ നടത്തിയതായി ഓർക്കുന്നില്ലെന്നാണ് ജ‍സ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. എൻഎസ്എസിനോട് വലിയ ബഹുമാനമുണ്ടെന്ന് പറ‌ഞ്ഞ കോടതി വാദത്തിനിടെ പറയുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും പരാമർശിച്ചു. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട കാര്യമില്ലെന്നും ജ‍സ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

പ്രിയ വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

പിൻവലിച്ചത് കോടതി അലഷ്യം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രം. നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല 🙏🏻Not me but you എന്ന എൻ. എസ്. Motto മലയാളത്തിൽ “വ്യക്തിയല്ല സമൂഹമാണ് പ്രധാനം “എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതി, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് മന്ത്രി

Next Post

അമ്മയെ പറ്റിക്കാന്‍ ഒളിച്ചിരുന്നു; കുട്ടിയെ അന്വേഷിച്ചത് ആറ് മണിക്കൂര്‍, ഒടുവില്‍ തിരിച്ചെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ ആറ് പെൺകുട്ടികളെ കാണാതായി

അമ്മയെ പറ്റിക്കാന്‍ ഒളിച്ചിരുന്നു; കുട്ടിയെ അന്വേഷിച്ചത് ആറ് മണിക്കൂര്‍, ഒടുവില്‍ തിരിച്ചെത്തി

ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെയും മോദിയുടെയും പങ്കാളിത്തം പ്രശംസനീയം; അഭിനന്ദിച്ച് വൈറ്റ്ഹൗസ്

ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെയും മോദിയുടെയും പങ്കാളിത്തം പ്രശംസനീയം; അഭിനന്ദിച്ച് വൈറ്റ്ഹൗസ്

ബിയറിൽ പൊടി ചേർത്തെന്ന് സംശയം, അവശയായപ്പോൾ സുഹൃത്തുക്കളുടെ കാറിൽ കയറ്റി -പെൺകുട്ടിയുടെ മൊഴി

ബിയറിൽ പൊടി ചേർത്തെന്ന് സംശയം, അവശയായപ്പോൾ സുഹൃത്തുക്കളുടെ കാറിൽ കയറ്റി -പെൺകുട്ടിയുടെ മൊഴി

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 576 ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 576 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആപ് നേതാവ് സത്യേന്ദ്ര ജെയിനിന് ജയിലിൽ മസാജ്; ദൃശ്യങ്ങൾ പുറത്ത്

ആപ് നേതാവ് സത്യേന്ദ്ര ജെയിനിന് ജയിലിൽ മസാജ്; ദൃശ്യങ്ങൾ പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021