• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും

by Web Desk 01 - News Kerala 24
March 5, 2022 : 9:52 am
in Kerala, News
Reading Time: 1 min read
0
A A
0
രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും

ഇടുക്കി : 23 വര്‍ഷം മുമ്പ് ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജില്‍ വിതരണം ചെയ്ത വിവാദ രവീന്ദ്രന്‍ പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ ഉത്തരവുപ്രകാരം റദ്ദാക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആദ്യഘട്ട തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യസംഘം ചുമതലയേറ്റു. 1999ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ദേവികുളം അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി എം.ഐ.രവീന്ദ്രന്‍ താലൂക്കിലെ ഒമ്പത് വില്ലേജിലെ 4251 ഹെക്ടര്‍ സ്ഥലത്തിന് നല്‍കിയ 530 പട്ടയമാണ് അനധികൃതമെന്ന് കണ്ടെത്തി റദ്ദാക്കാന്‍ ഉത്തരവായത്. ജനുവരി 18ന് പുറത്തിറങ്ങിയ ഉത്തരവുപ്രകാരം നടപടികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം.

ഇതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ് ജില്ലയിലെ റവന്യുവിഭാഗം. ശനിയാഴ്ച ദേവികുളം ആര്‍ഡിഒ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന തെളിവെടുപ്പില്‍ മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ വില്ലേജുകളില്‍ രവീന്ദ്രന്‍ പട്ടയം ലഭിച്ചവരും നിലവില്‍ ഈ ഭൂമി കൈവശം വെച്ചവരും പങ്കെടുക്കും. കുഞ്ചിത്തണ്ണി വില്ലേജിലേത് മാര്‍ച്ച് 14ന് നടക്കും. മറ്റ് വില്ലേജുകളിലെ പരിശോധന നടപടി പൂര്‍ത്തിയാകുന്ന മുറക്ക് തെളിവെടുപ്പ് തീയതി തീരുമാനിക്കുമെന്ന് ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു. ഒമ്പത് വില്ലേജിലെയും രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയശേഷമേ പുതിയ പട്ടയം അനുവദിക്കുന്ന നടപടി ആരംഭിക്കൂ. അതേസമയം പട്ടയങ്ങളില്‍ ഒപ്പിട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തന്റെ ഭാഗം കൂടി കേട്ട ശേഷമേ റദ്ദാക്കല്‍ നടപടി ആരംഭിക്കാവൂ എന്ന് ആവശ്യപ്പെട്ട് എം.ഐ. രവീന്ദ്രന്‍ ഇടുക്കി കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അപേക്ഷ സ്വീകരിച്ചതായോ നിരസിച്ചതായോ മറുപടി ലഭിച്ചിട്ടില്ലെന്നും വിശദീകരണം ചോദിച്ചാല്‍ എഴുതി നല്‍കുമെന്നും രവീന്ദ്രന്‍ പറഞ്ഞു. സിപിഎം-സിപിഐ തര്‍ക്കമാണ് ഇപ്പോഴത്തെ വിഷയം. രവീന്ദ്രന്‍ പട്ടയങ്ങള്‍ ക്രമവത്കരിച്ച് നല്‍കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു. തീരുമാനം അട്ടിമറിച്ചത് കൈയേറ്റക്കാരെ സഹായിക്കാനെന്നും തന്റെ നെഞ്ചില്‍ ചവിട്ടി അത് വേണ്ടെന്നും രവീന്ദ്രന്‍ പറഞ്ഞു. അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല തന്ന് പട്ടയം നല്‍കാന്‍ നിര്‍ദേശിച്ചത് അന്നത്തെ കളക്ടറാണ്. കളക്ടറുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്. കളക്ടര്‍ക്ക് കത്ത് നല്‍കാന്‍ എത്തിയപ്പോള്‍ ഉത്തരവാദപ്പെട്ട ചില റവന്യൂ ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന പൗരന്‍ എന്ന പരിഗണനപോലും നല്‍കിയില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂര്‍ ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം

Next Post

റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ബി.ബി.സി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ബി.ബി.സി

റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ബി.ബി.സി

ബൈഡന്‍ വീണ്ടും മത്സരിച്ചാല്‍ ഒപ്പം കമല തന്നെ

കമല ഹാരിസ് യൂറോപ്പിലേക്ക് ; പോളണ്ടും റുമാനിയയും സന്ദർശിക്കും

മണിപ്പൂര്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി

മണിപ്പൂര്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി

തീവ്രന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു ; മഴയ്ക്ക് സാധ്യത

തീവ്രന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു ; മഴയ്ക്ക് സാധ്യത

പലചരക്ക് സാധനങ്ങള്‍ക്ക് തീവില ; വലഞ്ഞ് ജനം

പലചരക്ക് സാധനങ്ങള്‍ക്ക് തീവില ; വലഞ്ഞ് ജനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021