കോഴിക്കോട്> കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിംഗ് പ്രൊഫെസർ ജയചന്ദ്രനാണ് കുത്തേറ്റത്. പൂര്‍വ വിദ്യാര്‍ഥിയായ തമിഴ്നാട് സേലം സ്വദേശി വിനോദാണ് കുത്തിയത്. പ്രതി കുന്നാമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. പരിക്കേറ്റ അധ്യാപകനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.