• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രതിഷേധം തുടരുന്നു , രാജ്യത്ത് പലയിടത്തും സംഘ‍ർഷം , ഹൗറയിൽ കടകൾ കത്തിച്ചു

by Web Desk 04 - News Kerala 24
June 11, 2022 : 8:01 pm
0
A A
0
പ്രതിഷേധം തുടരുന്നു , രാജ്യത്ത് പലയിടത്തും സംഘ‍ർഷം , ഹൗറയിൽ കടകൾ കത്തിച്ചു

ദില്ലി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധത്തിൽ രാജ്യത്ത് ഇന്നും സംഘർഷം. മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ ചൊല്ലിയുള്ള പ്രതിഷേധം പലയിടങ്ങളിലും ഇന്നും ആക്രമസക്തമായി. ഹൗറയിൽ പ്രതിഷേധക്കാർ കടകൾക്കും ബിജെപി ഓഫീസിനും തീയിട്ടു. പൊലീസിന് നേരെ ഹൗറയിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ കണ്ണീർവാതകം പ്രയോഗിച്ചു, ലാത്തി വീശി. സംഘർഷ സാധ്യത കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ പശ്ചിമ ബംഗാളിൽ കർഫ്യൂ പ്രഖ്യാപിച്ചു.

ഹൗറയിലെ സംഘർഷ മേഖലകൾ സന്ദർശിക്കാൻ എത്തിയ പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനുപിന്നാലെ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. പൊലീസിന്റെ നിഷ്ക്രിയത്വമാണ് സംഘർഷത്തിന് കാരണമെന്ന് ഗവർണർ ജഗദീപ് ധൻക്കർ വിമർശിച്ചു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തിരിച്ചടിച്ചു.

ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ രണ്ടുപേരാണ് മരിച്ചത്. പൊലീസിന് നേരെ പ്രതിഷേധക്കാരും വെടിവച്ചു എന്നാണ് റിപ്പോർട്ട്. നാല് പൊലീസുകാരും ഒരു പ്രതിഷേധക്കാരുംവെടിയേറ്റ് ചികിത്സയിലാണ്. വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ യുപിയിലെ പ്രയാഗ് രാജ്, മൊറാദാബാദ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജിൽ നടന്ന അക്രമത്തിന് പിന്നിൽ എഐഎംഐഎം നേതാവായ ജാവേദ് അഹമ്മദാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹാറൻപുരിലെ സംഘർഷത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് പൊലീസ് പറഞ്ഞു.

ജമാ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തിൽ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ് കേസ്. കണ്ടാലറിയാവുന്നവർക്കേതിരെ ആണ് കേസ്. മതവികാരം ഇളക്കിവിടാൻ ശ്രമം ഉണ്ടായെന്ന് സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി പറഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീർ ഉൾപ്പെടെ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിച്ചിരിക്കുകയാണ്. നബി വിരുദ്ധ പരാമർശത്തിൽ ദില്ലി സർവകലാശാലയിലും പ്രതിഷേധം ഉണ്ടായി എംഎസ്എഫ്, കാമ്പസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി അംഗങ്ങൾ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎന്‍ ബഹുഭാഷാ പൊതുപ്രമേയത്തില്‍ ഹിന്ദിക്ക് പ്രത്യേക പരാമര്‍ശം

Next Post

സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം

സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം

ബാലവേല പൂർണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

ബാലവേല പൂർണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

‘ വാട്സ്ആപ്പ് വിയർക്കും ‘ ; ടെലഗ്രാം പ്രീമിയം വേർഷൻ വരുന്നു, കലക്കൻ ഫീച്ചറുകളോടെ

' വാട്സ്ആപ്പ് വിയർക്കും ' ; ടെലഗ്രാം പ്രീമിയം വേർഷൻ വരുന്നു, കലക്കൻ ഫീച്ചറുകളോടെ

ബിരിയാണി പാത്രത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കും  – കെ. സുരേന്ദ്രന്‍

ബിരിയാണി പാത്രത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കും - കെ. സുരേന്ദ്രന്‍

സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കേസ്  ; ‘ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച് മതസ്പർധ വളർത്താൻ ശ്രമിച്ചു ‘

‘കേസെടുത്ത് വിരട്ടാമെന്ന് കരുതേണ്ട ; ഞാൻ വീട്ടിലുണ്ട്, അറസ്റ്റിനെ ഭയക്കുന്നില്ല’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In