വിവാഹാഭ്യാർഥന നടത്തി 7000 ദിവസങ്ങൾക്ക് ശേഷം ഓസ്കാർ ജേതാവ് മിഷേൽ യോ, തന്റെ ദീർഘകാല പങ്കാളിയായ ജീൻ ടോഡിനെ വിവാഹം കഴിച്ചു. സ്വിറ്റ്സർലൻഡിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഫ്രഞ്ച് വ്യവസായിയായ ജീൻ ടോഡ് മിഷേൽ യോയോട് ആദ്യമായി വിവാഹാഭ്യാർഥന നടത്തിയത്. മികച്ച നടിക്കുള്ള ഓസ്കർ അവാർഡ് നേടുന്ന ഏഷ്യൻ വംശജയായ ആദ്യ വനിതയായി മാറിയ 60 കാരിയാണ് യോ. ഫെരാരിയുടെ മുൻ മേധാവിയാണ് 77 കാരനായ ടോഡ്. വിവാഹ വാർത്ത ഇരുവരും സ്ഥിരീകരിച്ചു.
ഞങ്ങൾ വിവാഹിതരാണ്. ഇത്രയും വർഷമായി ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ കുടുംബങ്ങൾക്ക് നന്ദി. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. ഇനിയും നിരവധി പേർ വരാനുണ്ട്-നടി സോഷ്യൽമീഡിയയിൽ കുറിച്ചു. ഇരുവരും മോതിരം മാറുന്നതിന്റെയും ഒരുമിച്ച് ഇരിക്കുന്നതിന്റെയും ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പോസ്റ്റ്. ചടങ്ങിൽ അതിഥിയായെത്തിയ റേസിംഗ് ഡ്രൈവർ ഫിലിപ്പെ മാസ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വാഹ സന്ദേശമാണ് നീണ്ട പ്രണയകഥയിലേക്ക് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്.
2004 ജൂൺ 4-ന് ഷാങ്ഹായിലാണ് ഇരുവരും കണ്ടുമുട്ടിയത്. 2004 ജൂലൈ 26-ന് ടോഡ് വിവാഹഭ്യാർഥന നടത്തി. അന്നുതന്നെ യോ സമ്മതം മൂളിയെങ്കിലും വിവാഹം നീണ്ടു. ഇന്ന് 6,992 ദിവസങ്ങൾക്ക് ശേഷം 2023 ജൂലൈ 27 ന് ജനീവയിലാണ് ഇരുവരും വിവാഹിതരായത്. “എവരിതിംഗ് എവരിവെർ ഓൾ അറ്റ് വൺസ്” എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് യോ പുരസ്കാരം നേടിയത്. മൾട്ടിവേഴ്‌സ് ചിത്രത്തിലെ ഒരു ചൈനീസ് കുടിയേറ്റക്കാരന്റെയും അലക്കുകാരന്റെയും കഥ പറയുന്ന സിനിമ, മാർച്ചിൽ നടന്ന അക്കാദമി അവാർഡുകളിൽ മികച്ച ചിത്രം ഉൾപ്പെടെ ഏഴ് ഓസ്‌കാറുകൾ നേടി.
ആയോധനകലയിൽ അഗ്രഗണ്യയാണ് നടി. മാർവൽ സ്റ്റുഡിയോയുടെ ഷാങ്-ചി ആൻഡ് ദ ലെജൻഡ് ഓഫ് ദ ടെൻ റിങ്സ് (2021), ക്രേസി റിച്ച് ഏഷ്യൻസ് (2018), “ദ മമ്മി: ടോംബ് എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. ഓഫ് ദി ഡ്രാഗൺ എംപറർ (2008), മെമ്മോയേഴ്സ് ഓഫ് എ ഗീഷ (2005), ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ” (2000) എന്നിവയും പ്രധാന ചിത്രങ്ങളാണ്.
1980കളിലെയും 90കളിലെയും ഹോങ്കോംഗ് ആക്ഷൻ സിനിമകളിലൂടെയാണ് ജനപ്രീതിയാകർഷിക്കുന്നത്. 1997 ൽ പിയേഴ്‌സ് ബ്രോസ്‌നനൊപ്പം ടുമാറോ നെവർ ഡൈസ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തോടെ ഹോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു.